കലാപകാരികള്‍ കമാന്‍ഡോ വേഷത്തില്‍; ജാഗ്രത പാലിക്കണമെന്ന് മണിപ്പൂര്‍ പൊലീസ്

ഇംഫാൽ: മണിപ്പൂരില്‍ കലാപകാരികള്‍ കമാന്‍ഡോ വേഷത്തില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പൊലീസിന്റെ മുന്നറിയിപ്പ്. കമാന്‍ഡോ യൂണിഫോമിട്ട് അക്രമങ്ങള്‍ നടത്തുന്നതില്‍ നിന്ന് പിന്‍മാറണമെന്നും പൊലീസ് ആവശ്യപ്പെട്ടു. 

മണിപ്പൂര്‍ പൊലീസ് കമാന്‍ഡോകളുടെ കറുത്ത യൂണിഫോം അണിഞ്ഞ് ഒരു സംഘം അക്രമകാരികള്‍ നീങ്ങുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

 ഇതേത്തുടര്‍ന്നാണ് പൊലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സൈനിക വാഹനങ്ങള്‍ അടക്കം പരിശോധിക്കുന്നതില്‍ തെറ്റില്ലെന്നും തിരിച്ചറിയില്‍ കാര്‍ഡുകള്‍ പരിശോധിക്കണമെന്നും പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

മൂന്നുമാസമായി തുടരുന്ന കലാപത്തില്‍ 130പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്കുകള്‍.

എന്നാല്‍, ഇതില്‍ക്കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കലാപം അടിച്ചമര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !