കോട്ടയം : കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ശേഷം എൽഡിഎഫിനൊപ്പം കൂറുമാറിയ തോമസ് ചാഴികാടൻ
എംപി ഫണ്ട് ചെലവഴിക്കുന്നതിൽ താനാണ് സംസ്ഥാനത്തെ ഒന്നാമത്തെ എന്ന് പറയുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി കോട്ടയം പാർലമെൻറിൽ മണ്ഡലത്തിൽ ഉടനീളം ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ച്ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിൽ കോടതി ഉത്തരവ് പോലും കാറ്റിൽപറത്തി തനിക്ക് വോട്ട് ചെയ്ത ജനങ്ങളെ കബളപ്പിക്കുക യാണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
7 കോടി രൂപ വാങ്ങി 7 കോടി രൂപ ചിലവഴിച്ച താനാണ് ഏറ്റവും കൂടുതൽ ഫണ്ട് വാങ്ങി 100% ചെലവഴിച്ചത് എന്ന് പറയുന്നത് തട്ടിപ്പാണെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.
കോട്ടയം എ.പി ചാഴികാടൻ 7.020500 കോടി 98% മാത്രം ഫണ്ടാണ് നിലവിൽ ചിലവഴിച്ചിരിക്കുന്നത് .
ഈ സാഹചര്യത്തിൽ തോമസ് ചാഴികാടൻ എങ്ങനെയാണ് 100% ചെലവഴിച്ചത് എന്ന് വ്യക്തമാക്കണമെന്നും യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.
കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ എല്ലാ എം.പി. മാർക്കും ലഭിച്ച 7 കോടി രൂപ ചെലവഴിച്ചതിനുശേഷം 2023 24 വർഷത്തെ രണ്ടര കോടി രൂപ കൂടി കൈപ്പറ്റി ചിലവഴിച്ചു കൊണ്ടിരിക്കുകയാണ്.
യുഡിഎഫ് കോട്ടയം ജില്ല കൺവീനർ ഫിൽസൺ മാത്യൂസ് മുഖ്യ പ്രസംഗം നടത്തി.
യുഡിഎഫ് ജില്ല സെക്രട്ടറി അസീസ് ബഡായിൽ ,നേതാക്കളായ പ്രിൻസ് ലൂക്കോസ്, ടി സി അരുൺ , മദൻലാൽ , റഫീഖ് മണിമല , തമ്പി ചന്ദ്രൻ , കുര്യൻ പി കുര്യൻ, ബിനു ചെങ്ങളം, ഷിബു എഴെ പുഞ്ചയിൽ, പി.എം.സലിം, ജോസുകുട്ടി നെടുമുടി,ജയചന്ദ്രൻ, അബ്ദുൾ കരിം മുസ്ലിയാർ ,അഖിൽ കുര്യൻ, കുഞ്ഞ് കളപ്പുര, പി.പി.മുഹമ്മദ് കുട്ടി,നോയൽ ലൂക്ക്, ഫാറുക്ക് പാലം പറമ്പിൽ , ടീംസ് തോമസ്, ഷാജി തട്ട പറബിൽ, അഭിഷേക് ബൈജു, സോമൻ പുതിയാട്ട്,ടോം ജോസഫ്, തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.