മോഷണക്കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ.

വൈക്കം : വള്ളത്തിൽ ഘടിപ്പിച്ചിരുന്ന മോട്ടോർ എൻജിൻ മോഷ്ടിച്ച കേസിൽ  സഹോദരങ്ങളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വടയാർ തലയോലപ്പറമ്പ് കിഴക്കേപ്പുറം ഭാഗത്ത് നടുത്തുരുത്തേൽ വീട്ടിൽ വിഷ്ണു തിലകൻ (27), ശരത് തിലകൻ  (28) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഇരുവരും ചേർന്ന് പെരുന്തുരുത്ത് സ്വദേശിയുടെ കൊടുതുരുത്ത് തോട്ടിൽ കെട്ടിയിട്ടിരുന്ന വള്ളത്തിൽ ഘടിപ്പിച്ചിരുന്ന 28,000 രൂപ വില വരുന്ന മോട്ടോർ എൻജിൻ മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു.

പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ തിരിച്ചറിഞ്ഞ് ഇരുവരെയും പിടികൂടുകയുമായിരുന്നു. മോഷണം ചെയ്ത മോട്ടോർ എൻജിൻ ഇവരുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തു.

വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ ബിജു കെ.ആർ, എസ്.ഐ കുഞ്ഞുമോൻ തോമസ്, സജി കുര്യാക്കോസ്, പ്രദീപ്, സിജി ബി, സി.പി.ഓ മാരായ സുദീപ്, സുധീഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !