കോട്ടയം വൈക്കത്ത് കള്ള് ഷാപ്പിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്, ഒരാൾ പിടിയിൽ

കോട്ടയം :വൈക്കത്ത് കള്ള് ഷാപ്പിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്.

പണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് പുനലൂർ സ്വദേശി ബിജു ജോർജ് കുത്തേറ്റ് കൊല്ലപ്പെട്ടത്. കേസിൽ ജോർജി​ന്റെ സുഹൃത്ത് സജീവനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പുനലൂർ സ്വദേശിയായ ബിജു ജോർജ് കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് വൈക്കം വലിയ കവല പെരിഞ്ചില തോടിന് സമീപത്തെ കള്ള് ഷാപ്പിനു മുന്നിൽ കുത്തേറ്റ് മരിച്ചത്. രാവിലെ 8. 23ന് ബിജു കള്ളുഷാപ്പിലേക്ക് കയറി പോകുന്നതിന്റെയും 8.30 ഓടെ ഷാപ്പിൽ നിന്ന് പുറത്തിറങ്ങിയ ബിജു നിലത്തേക്ക് വീഴുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിരുന്നു.

ഇതിന് പിന്നാലെ തോട്ടകം സ്വദേശിയായ സജീവ് എന്ന ഭിന്നശേഷിക്കാരൻ സൈക്കിളുമായി ഷാപ്പിൽ നിന്ന് പോകുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് കിട്ടി. പിന്നീട് സജീവനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ബിജുവിനെ കുത്തിക്കൊന്നത് താനാണെന്ന് സജീവ് സമ്മതിച്ചത്.

സംഭവത്തെ പറ്റി പൊലീസ് നൽകുന്ന സൂചന ഇങ്ങനെ. ബിജുവും സജീവും സുഹൃത്തുക്കളാണ്. മൂന്ന് മാസം മുമ്പ് ഇരുവരും ചേര്‍ന്ന് തോട്ടകത്തെ സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍വെച്ച് മദ്യപിച്ചു.

ഇതിനുശേഷം സജീവന്റെ പക്കലുണ്ടായിരുന്ന 20,000 രൂപയും മൊബൈല്‍ ഫോണും ബിജു മോഷ്ടിച്ചു കടന്നു കളഞ്ഞു. ദിവസങ്ങള്‍ക്ക് ശേഷം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് സമീപത്തുവെച്ച് മൊബൈല്‍ ഫോണ്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ബിജുവിനെ സജീവ് പിടികൂടി, മൊബൈല്‍ ഫോണ്‍ കൈക്കലാക്കി.

പണം കണ്ടെത്താന്‍ സജീവിനായില്ല. ഇരുവരും തമ്മില്‍ ഇടയ്ക്ക് കാണുമ്പോള്‍ പണത്തെ ചൊല്ലി തര്‍ക്കം നടന്നിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !