കല്ലമ്പലം : അബ്ദുൽ നാസർ മഅ്ദനിക്ക് കടുവയിൽപള്ളിയിൽ സ്വീകരണം നൽകി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അദ്ദേഹം കടുവയിൽ പള്ളിയിൽ എത്തിയത്.
ബംഗളൂരുവിൽ തുടരണമെന്ന ജാമ്യവ്യവസ്ഥ സുപ്രിംകോടതി പിൻവലിച്ചതോടെയാണ് മഅ്ദനി കേരളത്തിൽ തിരിച്ചെത്തിയത്.
നേരത്തെ കോടതിയുടെ അനുമതിയോടെ പിതാവിനെ കാണാനെത്തിയിരുന്നുവെങ്കിലും അസുഖം മൂലം സാധിച്ചിരുന്നില്ല. ഇന്നലെ ഉച്ചയോടെ ബംഗളുരുവിൽ നിന്ന് വിമാനമാർഗമാണ് മഅ്ദനി തിരുവനന്തപുരത്തെത്തിയത്.ഭാര്യ സൂഫിയ മഅദനിയും മകൻ സലാഹുദ്ദീൻ അയ്യൂബിയുമടക്കം 13 പേർ കൂടെയുണ്ടായിരുന്നു. റോഡുമാർഗം മഅ്ദനി അൻവാറുശ്ശേരിയിലേക്ക് പോകുംവഴിയാണ് കടുവയിൽ പള്ളിയിൽ ഇറങ്ങിയത് .
മഅ്ദനിയുടെ ആരോഗ്യാവസ്ഥ പരിഗണിച്ചും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുന്ന സാഹചര്യം കണക്കിലെടുത്തും ആഘോഷങ്ങളില്ലാതെ എയർപോർട്ടിൽ പാർട്ടി നേതാക്കളും കുടുംബാംഗങ്ങളും മാത്രമാണ് സ്വീകരിച്ചത്.
കടുവയിൽ പള്ളിയിൽ മഅ്ദനിയെ കാണാൻ ആളുകൾ തടിച്ചുകൂടി. പള്ളി ഭാരവാഹികളും സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ ഉൾപ്പെടെ ഉണ്ടായിരുന്നു. ആംബുലൻസിലാണ് അദ്ദേഹം എത്തിയത്. തുടർന്ന് കുറച്ചു നേരം അവിടെ ചെലവിട്ട ശേഷം കരുനാഗപ്പള്ളിയിലേക്ക് യാത്ര തുടർന്നു.

%20(29).jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.