വെള്ളൂർ: മൂവാറ്റുപുഴ യാറിന്റെ തീരം ഇടിഞ്ഞു താഴുന്നത് തടയാൻ നടപടി സ്വീകരിക്കാൻ തയ്യാറാക്കത്ത അധികൃതരുടെ നടപടി പ്രതിഷേധാർഹമാണെന്ന് ബിജെപി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി പി.ജി.ബിജുകുമാർ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ചില വർഷങ്ങളായി വെള്ളൂർ, തലയോലപ്പറമ്പ് പഞ്ചായത്ത് പ്രദേശങ്ങളിൽ തീരം ഇടിയുന്നത് പതിവായി. നിരവധി വീടുകൾ വാസയോഗ്യമല്ലാതായി.ഏക്കറുകണകിന് സ്ഥലം നഷ്ടമായി. എന്നിട്ടും മൂവാറ്റുപുഴ യാറ്റിലെ നീരൊഴുക്കിന്റെ ഗതി മാറ്റത്തെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തുന്നതിനൊ, തീരം കല്ലുകെട്ടി സംരക്ഷിക്കാനൊ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ല.കഴിഞ്ഞ ദിവസം പിറവംറോഡ് റയിൽവേ സ്റ്റേഷന് സമീപം റയിൽവേ പാലത്തോട് ചേർന്ന് റയിൽവേ സ്ഥലമടകം ഇടിഞ്ഞു വീണിരുന്നു.റയിൽവേ യുടെ സ്ഥലം ഉൾപ്പെടെ ഏകദേശം 4 സെന്റ സ്ഥലമാണ് ആറ്റിലേക്ക് പതിച്ചത്.
ശങ്കരാലിയിൽ ശശിയുടെ സ്ഥലത്തുണ്ടായിരുന്ന പുലിയപുറത്ത് ഷാഹുൽ ഹമീദിന്റെ ആക്രിസാധനങ്ങൾസൂക്ഷിച്ചിരുന്ന ഗോഡൗൺ,എട്ടന്നിൽ സലീഷിന്റെ കെട്ടിടത്തിൽ ഉണ്ടായിരുന്ന കള്ളുഷാപ്പ് കെട്ടിടം എന്നിവയാണ് ആറ്റിൽ ഇടിഞ്ഞു വീണത്.റെയിൽ വേ പാലത്തിന്റെ സുരക്ഷ ഭിത്തിയുടെ ചേവന്നുള്ളഭാഗവും ഇടിഞ്ഞുവീണിടുണ്ട്.
റയിൽവേ പാലത്തിന്റെ സംരക്ഷണ ഭിത്തികൾ ക്ക്ബലക്ഷയമുണ്ടോയെന്ന് റയിൽവേ അടിയന്തരമായി പരിശോധിക്കണമെന്ന് ബിജുകുമാർ ആവശ്യപ്പെട്ടു. ഈപ്രദേശത്ത് സംരക്ഷണ മൊരുക്കാൻ റയിൽവേ-ഇറിഗേഷൻ വകുപ്പുകൾ നടപടി സ്വീകരിക്കണമെന്നും ബിജുകുമാർ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.