ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ ഉണ്ടാക്കിയ 'ഇന്ത്യ' കേരളത്തിൽ ഇല്ലന്ന് സിപിഐഎമ്മും കോൺഗ്രസും

കർണാടക : പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' കേരളത്തിൽ സാധ്യമല്ലെന്ന് സിപിഐഎമ്മും കോൺഗ്രസും. സഖ്യം സംസ്ഥാനത്ത് പ്രാവർത്തികമാകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും വ്യക്തമാക്കി.

ഏതെല്ലാം സംസ്ഥാനങ്ങളിൽ സഖ്യ സാധ്യതയുണ്ടെന്ന് പരിശോധിക്കുമെന്ന് കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. സഖ്യത്തിന്റെ കൺവീനറെ ബോംബെ സമ്മേളനത്തിൽ പ്രഖ്യാപിക്കും.

സീറ്റ് വിഭജനവും ബോംബെയിൽ വച്ച് നടക്കും. ആര് നയിക്കുമെന്ന കാര്യത്തിൽ തർക്കമില്ലെന്നും രാഹുൽഗാന്ധിയുടെ പേര് ഏകപക്ഷീയമായി ഉയർത്തില്ലെന്നും വേണുഗോപാൽ വ്യക്തമാക്കി.

എല്ലാ സംസ്ഥാനത്തും സഖ്യമില്ലെന്നാണ് സിതാറാം യെച്ചൂരി പ്രതികരിച്ചത്. സാധ്യമായ സംസ്ഥാനങ്ങളിൽ മാത്രമാണ് സഖ്യമുണ്ടാകുക. സീറ്റ് വിഭജനം സംസ്ഥാന തലത്തിലാകും നടക്കുക.

സർക്കാരുണ്ടായാൽ പിന്തുണ പുറത്തു നിന്ന് മാത്രം നൽകുമെന്നും യെച്ചൂരി വ്യക്താക്കുന്നു. ബെംഗളുരുവിൽ നടന്ന രണ്ടാം യോ​ഗത്തിൽ വച്ചാണ് INDIA (ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്) സഖ്യത്തിന് പേരിട്ടത് . പട്നയിലായിരുന്നു ആദ്യ യോ​ഗം നടന്നത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സഖ്യം നീക്കം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !