മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ച യുവാവ് അറസ്റ്റിൽ

കണ്ണൂ‍ർ: മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ച യുവാവ് അറസ്റ്റിൽ. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശാണ് താഴെചൊവ്വ റെയിൽവേ ​ഗേറ്റിനു സമീപം ട്രാക്കിലൂടെ 15 മീറ്ററോളം കാറോടിച്ചത്. സംഭവസമയം ഇയാൾ മദ്യലഹരിയിലായിരുന്നു.

പാളമാണെന്ന് അറിയാതെ ഇയാൾ കാർ ഓടിച്ചു നീങ്ങുകയായിരുന്നെന്നാണ് റിപ്പോർട്ട്.

ഇതിന് പിന്നാലെ കാർ പാളത്തിൽ കുടുങ്ങി ഓഫാകുകയും ചെയ്തു. സംഭവം കണ്ട ​ഗേറ്റ് കീപ്പർ വിവരം പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി കാർ ട്രാക്കിൽ നിന്ന് മാറ്റുകയും വാഹനം ഓടിച്ച ആളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കാർ ഓടിച്ച ജയപ്രകാശിനെതിരെ റെയിൽവേ ആക്ട് പ്രകാരവും മദ്യപിച്ച് വാഹനമോടിച്ചതിനും കേസ് എടുത്തിട്ടുണ്ട്.ജയപ്രകാശിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചെങ്കിലും കാർ വിട്ട് നൽകിയിട്ടില്ല.

വാഹനം പോലീസ് കോടതിയിൽ ഹാജരാക്കും. സംഭവം ​ഗേറ്റ് കീപ്പറുടെ ശ്രദ്ധയിൽപ്പെട്ടതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഈ സമയം ട്രെയിൻ പാളത്തിലൂടെ വന്നിരുന്നെങ്കിൽ സംഭവങ്ങൾ കൈവിട്ടു പോയേനെ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !