കോട്ടയം :തീക്കോയി ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ രണ്ടാം ഘട്ടം പരിശീലന പരിപാടി നാളെ രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. ഒന്നാം ഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തി ജനകീയ ഓഡിറ്റ് റിപ്പോർട്ട് ശില്പശാലയിൽ അവതരിപ്പിക്കും.
ഓരോ വാർഡിലും ഇരുപത് പേരിൽ കുറയാത്ത ടീം അംഗങ്ങളാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടത്.
ശില്പശാലയിൽ ജനപ്രതിനിധികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, പരിസ്ഥിതി പ്രവർത്തകർ, കർഷക സംഘടനാ പ്രതിനിധികൾ, പെൻഷനേഴ്സ് -സർവീസ് സംഘടനാ പ്രതിനിധികൾ, യുവജന സംഘടനാ പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, സഹകരണ സംഘം പ്രതിനിധികൾ,
സ്കൂൾ പി റ്റി എ -എൻ എസ് എസ് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ, അംഗൻവാടി ജീവനക്കാർ, വിവിധ സ്ഥാപന മേധാവികൾ, മറ്റ് സന്നദ്ധ പ്രവർത്തകർ തുടങ്ങിയ പ്രതിനിധികളാണ് ശില്പശാലയിൽ പങ്കെടുക്കേണ്ടതെന്ന് പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.