തമിഴ് സ്ത്രീയെ കബളിപ്പിച്ച്‌ പണംതട്ടിയ കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റില്‍

കോട്ടയം: ചെന്ത്രാപ്പിന്നിയില്‍ വഴിയോരത്ത് ഫ്രൂട്ട്സ് കച്ചവടം നടത്തുന്ന തമിഴ് സ്ത്രീയെ കബളിപ്പിച്ചു പണം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍.

കോട്ടയം കാഞ്ഞിരപ്പള്ളി പട്ടിമറ്റം കരിപ്പായില്‍ വീട്ടില്‍ ഹിജാസ് 50 നെയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 15ന് ചെന്ത്രാപ്പിന്നി സര്‍വീസ് സഹകരണ ബാങ്കിന് സമീപം റോഡരികില്‍ ഫ്രൂട്ട്സ് കച്ചവടം ചെയ്യുന്ന പഴനി സ്വദേശി ജ്യോതിമണിയെ കബളിപ്പിച്ചു 5000 രൂപയാണ് പ്രതി തട്ടിയെടുത്തത്.

മഞ്ചേരി വള്ളുവന്പുറം ഗ്രാന്‍റ് ലോഡ്ജിൽ  ഒളിവില്‍ താമസിക്കുകയായിരുന്ന പ്രതിയുടെ മൊബൈല്‍ ലൊക്കേഷൻ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ കണ്ടെത്തുകയും സ്ഥലത്തെത്തി കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

സിസിടിവിയിലെ ദൃശ്യങ്ങളില്‍ ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനം ഹോണ്ട ആക്ടീവ ആണെന്ന് വ്യക്തമായിരുന്നു. വണ്ടിയുടെ ഉടമസ്ഥന്‍റെ നന്പര്‍ ശേഖരിക്കുകയും മൊബൈല്‍ ലൊക്കേഷൻ കണ്ടെത്തുകയും ചെയ്തു. 

ഇത്തരത്തില്‍ ഇയാള്‍ നിരവധി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. 

കയ്പമംഗലം ഇൻസ്പെക്ടര്‍ ഇ. ബാലകൃഷ്ണൻ, എസ്‌ഐ സി.എസ്. സൂരജ്, ഗ്രേഡ് സീനിയര്‍ സിപിഒമാരായ കെ.ഡി. രമേഷ്, വിനോദ്, ബിനോയ്, സുനില്‍കുമാര്‍, സിപിഒമാരായ ഡെൻസ്മോൻ, അനന്ദുമോൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ശ്രീനാരായണപുരം പനങ്ങാട് സമാന രീതിയില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് ആരേയും പിടികൂടാൻ കഴിഞ്ഞിട്ടില്ല

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !