ബംഗളുരു: പിതാവിനെ കൊലപ്പെടുത്തിയ ശേഷം മകന് മൃതദേഹം ചാക്കില്‍ക്കെട്ടി ഹൈവേക്ക് സമീപം കുഴിച്ചിട്ടു.
കര്‍ണാടകയിലെ റായ്ചൂരിലാണ് സംഭവം. 70 വയസുള്ള ശിവനപ്പയാണ് കൊല്ലപ്പട്ടത്. മകന് ഈരണ്ണയെ പൊലിസ് അറസ്റ്റ് ചെയ്തു.
ശിവനപ്പയുടെ ഭൂമി ദേശീയപാത വികസനത്തിനായി ഏറ്റെടുത്തിരുന്നതായി പൊലീസ് പറഞ്ഞു. ഭൂമിക്ക് ലഭിച്ച പണത്തെ ചൊല്ലി അച്ഛനും മകനും തമ്മില്‍ തര്‍ക്കമുണ്ടായി.
പണം നല്കാന് വയോധികന് വിസമ്മതിച്ചതോടെ മകന് പൈപ്പ് എടുത്ത് തലയ്ക്കടിച്ചു. അടിയേറ്റ് നിലത്തുവീണ ശിവനപ്പ സംഭവസ്ഥലത്ത് വച്ച് മരിച്ചു. തുടര്‍ന്ന് മൃതദേഹം ചാക്കില്‍ക്കെട്ടി ഹൈവേക്ക് സമീപായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ കുഴിച്ചിടുകയായിരുന്നു.സംഭവത്തിന് പിന്നാലെ സാധാരണരീതിയില്‍ പെരുമാറിയ യുവാവ് പിതാവിനെ കാണാനില്ലെന്ന് അറിയിച്ച് പൊലീസില്‍ പരാതി നല്കി.
എന്നാല്‍ ഇയാളുടെ ഇടപെടലില്‍ ബന്ധുക്കള്‍ സംശയം പ്രകടപ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് യുവാവിനെ ചോദ്യം ചെയ്തു. ഒടുവില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. വ്യാഴാഴ്ച പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
%20(18).jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.