പിതാവിനെ കാണാന്‍ കഴിഞ്ഞില്ല; കേരളത്തിലേക്ക് പോകാനുള്ള അനുമതിക്കായി മഅദ്‌നി വീണ്ടും സുപ്രിംകോടതിയില്‍

ബംഗളൂരു: പിതാവിനെ കാണാനായി വീണ്ടും കേരളത്തിലേക്ക് പോകാനുള്ള അനുമതിക്കായി മഅദ്‌നി സുപ്രിംകോടതിയില്‍. ജാമ്യവ്യവസ്ഥയില്‍ വീണ്ടും ഇളവ് ആവശ്യപ്പെട്ടാണ് മഅദ്‌നി കോടതിയെ സമീപിച്ചത്.

പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്ന വിവരം സുപ്രിംകോടതിയെ ധരിപ്പിക്കും. കേരള പൊലീസ് സൗജന്യ സുരക്ഷ ഏര്‍പ്പെടുത്തിയ വിവരവും കോടതിയെ അറിയിക്കും. മഅദ്‌നിയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

അടുത്തിടെ മഅ്ദനി കേരളത്തില്‍ എത്തിയിരുന്നെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പിതാവിനെ കാണാൻ കഴിഞ്ഞിരുന്നില്ല. രക്തസമ്മര്‍ദവും ക്രിയാറ്റിന്റെ അളവും അനിയന്ത്രിതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഏപ്രില്‍ 17നാണ് രോഗിയായ പിതാവിനെ കാണാൻ സുപ്രിംകോടതി മഅ്ദനിക്ക് മൂന്നുമാസത്തെ ജാമ്യം അനുവദിച്ചത്. അന്നത്തെ കര്‍ണാടക സര്‍ക്കാര്‍ യാത്രാ ചെലവിനായി ഭീമൻ തുക ചുമത്തിയതോടെ യാത്ര വേണ്ടെന്ന് വെക്കുകയായിരുന്നു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നിബന്ധനകളില്‍ ഇളവ് വരുത്തിയതോടെയാണ് മഅ്ദനിക്ക് നാട്ടിലെത്താനായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !