കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒമ്പതാം ചരമദിനത്തില്‍ പുതുപ്പള്ളി ദേവാലയത്തിലെ കല്ലറയില്‍ പ്രാര്ത്ഥനയോടെയെത്തിയ ജനക്കൂട്ടത്തില്‍ നടൻ ജയറാമും.
വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തശേഷമാണ് ഉമ്മൻ ചാണ്ടിയെ അടക്കിയ കല്ലറയ്ക്കു മുന്നില്‍ ജയറാം തൊഴുകൈകളോടെ എത്തിയത്. കുടുംബത്തിലെ ഒരംഗം പോലെയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ജയറാം അനുസ്മരിച്ചു. '' എന്റെ വിവാഹത്തിന്റെ റിസപ്ഷൻ സംഘടിപ്പിച്ച എറണാകുളം ടൗണ്‍ ഹാളിന്റെ പടിയില്‍ നേരത്തേയെത്തി ഉമ്മൻ ചാണ്ടി കാത്തിരുന്നത് രണ്ടര മണിക്കൂറാണ്.
ആദ്യമായി എന്റെയും ഭാര്യയുടെയും തലയില്‍ കൈവച്ച് അനുഗ്രഹിച്ചതും അദ്ദേഹമായിരുന്നു. കുടുംബവുമായി 35 വര്‍ഷത്തിലേറെയായി അടുത്ത ബന്ധമുണ്ട്. മകന് ആദ്യമായി സംസ്ഥാന പുരസ്കാരം ലഭിച്ചപ്പോള്‍ ആ കൈകളില്‍ നിന്ന് വാങ്ങാനുള്ള ഭാഗ്യമുണ്ടായി.
അവസാനമായി അദ്ദേഹത്തിന്റെ പിറന്നാള്‍ ദിവസം വിളിക്കുമ്ബോള്‍ സംസാരിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ടെന്ന് അച്ചു പറഞ്ഞു. കുറച്ചുകഴിഞ്ഞ് വിഡീയോ കാള്‍ ചെയ്യാമെന്നും ഒരു ടാറ്റാ കാണിച്ചാല്‍ മതിയെന്നു പറഞ്ഞു. അപ്പോള്‍ത്തന്നെ വിളിച്ചു, എന്നെ അനുഗ്രഹിക്കുന്നതുപോലെ കൈവച്ച് ആംഗ്യം കാണിച്ചു. അവസാനമായി നേരിട്ടു കാണാൻ സാധിച്ചില്ല'' ജയറാം ദുഃഖം പറഞ്ഞു.
ജനക്കൂട്ടത്തില്‍ പുലര്‍ച്ചെയുളള മലബാര്‍ എക്സ്പ്രസില്‍ കോട്ടയത്ത് വന്നിറങ്ങി പള്ളി തുറക്കും മുന്നേ എത്തിയവരുമുണ്ടായിരുന്നു. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിച്ചു. കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസും നിരവധി വൈദികരും സഹകാര്‍മ്മികത്വം
വഹിച്ചു. ശേഷം ഉമ്മൻ ചാണ്ടിയുടെ കല്ലറയില്‍ പ്രത്യേക ധൂപപ്രാര്‍ത്ഥന. ഇനി മുപ്പതാം ദിവസമാണ് പള്ളിയിലെ ചടങ്ങുകള്‍. എം.എല്‍.എ.മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ,പി.സി. വിഷ്ണുനാഥ്,മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി. ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.