അയാള്‍ അങ്ങനത്തെ സ്വഭാവക്കാരനല്ല; സമസ്ത എന്തുപറഞ്ഞാലും സമ്മതിക്കുന്ന ആളല്ല പിണറായി വിജയന്‍'

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ നല്ല പെരുമാറ്റത്തിന്റെ ഉടമയാണെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്‌റി മുത്തുക്കോയ തങ്ങള്‍. 

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ 'എക്‌സ്പ്രസ് ഡൈലോഗ്‌സിന്' നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'പൗരത്വ പ്രശ്‌നം ഉണ്ടായപ്പോള്‍ ഞാന്‍ നിങ്ങളുടെ അങ്ങോട്ടേക്ക് വരുന്നുണ്ട് എന്നു അദ്ദേഹം പറഞ്ഞു. 

അപ്പോള്‍ എന്റെ വീട്ടിലേക്ക് മന്ത്രിമാരെയും നേതാക്കളെയും കയറ്റുന്നില്ല എന്നു പറഞ്ഞു. വീട്ടിലേക്കല്ല, മലപ്പുറത്തേക്കാണ് വരുന്നത് എന്നു പറഞ്ഞു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഎം സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.'- ജിഫ്‌റി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. 

പറയുന്ന കാര്യങ്ങളൊന്നും അദ്ദേഹം ചെയ്ത് തരില്ല എന്ന് പറഞ്ഞിട്ടില്ല. അങ്ങനെത്തൊരു സ്വഭാവമാണ്. എല്ലാരോടും നല്ല പെരുമാറ്റമാണ്. പഴയ രാഷ്ട്രീയക്കാര്‍ എല്ലാവരും അങ്ങനെയാണ്. ഉമ്മന്‍ചാണ്ടിയും കരുണാകരനും എല്ലാവരും നല്ല ആളുകള്‍ ആയിരുന്നു.'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടരുത് എന്ന് ഞാന്‍ പറഞ്ഞിരുന്നു. നിയസഭയില്‍ പാസാക്കിയ ബില്ലാണ് എന്ന് അദ്ദേഹം മറുപടി നല്‍കി. 

അന്ന് നിയമസഭയില്‍ ആരും ഇതിനെ എതിര്‍ത്തില്ലെന്നും അദ്ദേഹം പറഞ്ഞു.  ഈ വിഷയം പള്ളിയില്‍ പറഞ്ഞാല്‍ അത് പ്രശ്‌നമുണ്ടാകും. പള്ളിയില്‍ പലരുമുണ്ടാകും. ചിലപ്പോള്‍ വിഷയത്തോട് അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടാകും. 

അങ്ങനെ ചില പള്ളികളില്‍ ഉന്തും തള്ളുമൊക്കെ ഉണ്ടാകും. അങ്ങനെയാണ് പള്ളിയില്‍ വിഷയം പറയരുത് എന്ന് ഞാന്‍ പറഞ്ഞത്. പള്ളിയില്‍ പറയരുത് എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെയൊരു പ്രചാരണമുണ്ട്. 

ജനങ്ങള്‍ക്ക് വിരോധമുണ്ടെങ്കില്‍ അടുത്ത നിയമസഭ ചേരുമ്പോള്‍ പരിഗണിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. അയാള്‍ അങ്ങനെ പറയുന്ന സ്വഭാവക്കാരനല്ല.'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !