അയര്‍ലണ്ടിലെ ഇന്ത്യന്‍ കൊലപാതകം കൂടുതൽ വിവരങ്ങൾ, കഴുത്തില്‍ കുത്തേറ്റ നിലയില്‍ ഇന്ത്യന്‍ യുവതി

അയര്‍ലണ്ടില്‍ നടന്ന ഇന്ത്യന്‍ കൊലപാതകം കൂടുതൽ വിവരങ്ങൾ പുറത്തെത്തി. സംഭവം ഇങ്ങനെ:

പാലക്കാട് സ്വദേശിനിയായ ദീപാ ദിനമണി കോര്‍ക്കില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയായിരുന്നു.  38 കാരിയായ യുവതി ഏതാനും മാസങ്ങൾക്കുമുമ്പ് അയർലൻഡിലേക്ക് താമസം മാറിയ ഇന്ത്യക്കാരിയാണ്. നാല് മാസം മുൻപ് ഡിപെൻഡന്റ് വിസയിൽ എത്തിയ ഭർത്താവ് 41 വയസ്സുള്ള റെജിന് ഇതുവരെ ജോലി ലഭ്യമായിട്ടില്ലന്നാണ് സൂചന. 

സംഭവസമയത്ത് വീട്ടിൽ ഇല്ലാതിരുന്ന അഞ്ച് വയസുകാരന്റെ അമ്മയാണ് ഇവർ. ഈ  കുട്ടിയെ രക്ഷിതാക്കളില്‍ ഒരാള്‍ സമ്മര്‍ ക്യാമ്പില്‍ എത്തിച്ച ശേഷം, തിരികെ കൂട്ടികൊണ്ടു വരാന്‍ മറ്റൊരു സുഹൃത്തിനെ ചുമതലയേല്‍പ്പിച്ചിരുന്നു. കുട്ടിയെ സുഹൃത്ത്  സമ്മര്‍ ക്യാമ്പില്‍ നിന്നും കൂട്ടി സ്വന്തം വീട്ടിലേയ്ക്ക് കൊണ്ടുപോയി. എന്നാൽ നേരമേറെ വൈകിയിട്ടും കുട്ടിയെ കൂട്ടികൊണ്ടു പോകാന്‍ മാതാപിതാക്കള്‍ എത്താത്തതിനെ തുടര്‍ന്ന്, കുട്ടിയേയും കൂട്ടി കര്‍ഡിനാള്‍ കോര്‍ട്ടിലെ വീട്ടിലെത്തിയപ്പോൾ സംശയാസ്പദമായ രീതിയില്‍ കുട്ടിയുടെ പിതാവിനെ അവിടെ കാണുകയും  ഗാര്‍ഡയെ വിവരം അറിയിക്കുകയും ചെയ്തു. 

വെള്ളിയാഴ്ച രാത്രി എകദേശം  10 മണിയോടെ ഇന്ത്യന്‍ ഭവനത്തില്‍ ഗാര്‍ഡ അത്യാഹിത യൂണിറ്റ്  വീടിന്റെ കിടപ്പുമുറിയില്‍ കഴുത്തില്‍ കുത്തേറ്റ നിലയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന സ്ത്രീയെ കണ്ടെത്തുകയുമായിരുന്നു.

ഡോക്ടര്‍ ഉടന്‍ സ്ഥലത്ത് എത്തി  സ്ത്രീ മരണം സ്ഥിരീകരിച്ചു. എന്നാൽ ഗാര്‍ഡാ സംഘം  വീട്ടില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പേ തന്നെ യുവതി കൊല്ലപ്പെട്ടു വെന്നാണ് ഗാര്‍ഡയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.  ഭാര്യ - ഭർത്താവ് തര്‍ക്കങ്ങള്‍ കൊലയില്‍ കലാശിച്ചുവെന്നാണ് സൂചനകള്‍. ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന് സമീപം മലയാളികൾ ഉൾപ്പടെയുള്ള ധാരാളം ഇന്ത്യക്കാർ താമസിക്കുന്നുവെങ്കിലും ഇരുവർക്കും ആരുമായും കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല. 

41 കാരനായ യുവതിയുടെ ഭര്‍ത്താവ് റെജിനെ ഗാര്‍ഡ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുന്നതിനായി ടോഗര്‍ ഗാര്‍ഡ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 4 പ്രകാരമാണ് പ്രതിയെ തടവിലാക്കുകയും ചെയ്തു.  
സംഭവസ്ഥലത്ത് നിന്ന് ഒരു കത്തി കണ്ടെടുത്തിട്ടുണ്ട്.  എന്നിരുന്നാലും കൃത്യത്തിനായി ഉപയോഗിച്ച ആയുധമാണോ എന്ന് സ്ഥാപിക്കാന്‍ ഫോറന്‍സിക് പരിശോധന ആവശ്യമാണ്. ഇയാള്‍ ഗാര്‍ഡയുടെ കസ്റ്റഡിയില്‍ തുടരും. ഈ സംഭവവുമായി ബന്ധപ്പെട്ട്  മറ്റാരെയും അന്വേഷിക്കുന്നില്ലെന്ന് ഗാര്‍ഡ വ്യക്തമാക്കി. 

വീട്ടില്‍ നടന്ന എന്തെങ്കിലും സംഭവത്തെക്കുറിച്ച്  അന്വേഷിച്ച് , വില്‍ട്ടണിലെ കര്‍ദിനാള്‍കോര്‍ട്ട് ഏരിയയില്‍ ഗാര്‍ഡാ വീടുതോറുമുള്ള അന്വേഷണവും ആരംഭിച്ചു. മരിച്ച യുവതിയുടെ സുഹൃത്തുക്കള്‍, പരിചയക്കാർ എന്നിവര്‍ക്ക് ഇടയില്‍ ളെ അവസാനമായി ജീവനോടെ കണ്ടത് എപ്പോഴാണെന്ന് കണ്ടെത്താനും ഗാര്‍ഡ ശ്രമിക്കുന്നു.

ടോഗര്‍ ഗാര്‍ഡ സ്റ്റേഷനില്‍ ഒരു ഇന്‍സിഡന്റ് റൂം സജ്ജീകരിച്ചിട്ടുണ്ട്, മൃതദേഹം ചീഫ് സ്റ്റേറ്റ് പാത്തോളജിസ്റ്റ് ഡോ. ലിന്‍ഡ മുല്ലിഗനിന്റെ നേതൃത്വത്തില്‍ ഫോറന്‍സിക്‌ പരിശോധനയ്ക്ക് ശേഷം ശനിയാഴ്ച ഉച്ചയോടെ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ എത്തിച്ചു.

ഇന്ത്യന്‍ യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷമേ കോര്‍ക്കിലെ ഗാര്‍ഡാ കൊലപാതക അന്വേഷണം ഔദ്യോഗികമായി ആരംഭിക്കുകയുള്ളു.
അന്വേഷണത്തിന്റെ ഭാഗമായി ഇതെക്കുറിച്ച് എന്തെങ്കിലും അറിവുള്ളവര്‍ ആരോടും ടോഗര്‍ ഗാര്‍ഡ സ്റ്റേഷനിലോ കോണ്‍ഫിഡന്‍ഷ്യല്‍ നമ്പറിലോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ വ്യക്തമാക്കി.

Garda Confidential Line: 1800 666 111
Togher Garda Station: (021) 494 7120
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !