തൊടുപുഴ∙ ഇടുക്കി ആനച്ചാൽ ആമകണ്ടത്ത് ഉറങ്ങിക്കിടന്ന ഏഴു വയസ്സുകാരനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധശിക്ഷ.
കുട്ടികളുടെ മാതൃസഹോദരീ ഭർത്താവായ അൻപതുകാരനാണ് കോടതി വധശിക്ഷ വിധിച്ചത്. ഇടുക്കി അതിവേഗ പോക്‌സോ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.നാല് കേസുകളിലായി 104 വർഷം തടവും കോടതി വിധിച്ചു. അതിർത്തിത്തർക്കവും കുടുംബ വഴക്കുമായിരുന്നു ആക്രമണത്തിനു കാരണം. പ്രതിയുടെ ഭാര്യ വേർപിരിഞ്ഞു താമസിക്കാൻ കാരണം ഭാര്യയുടെ സഹോദരിയും അമ്മയുമാണെന്ന വിശ്വാസമാണ് കുറ്റകൃത്യത്തിനു പ്രേരിപ്പിച്ചത്.
2021 ഒക്ടോബർ 3ന് പുലർച്ചെ 3 മണിക്കായിരുന്നു സംഭവം. ഭാര്യാമാതാവിന്റെ വീട്ടിലെത്തിയ പ്രതി അടുക്കള വാതിൽ തകർത്ത് അകത്തുകയറി അവരെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി. പിന്നെ ഏഴുവയസ്സുകാരനായ ചെറുമകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി.
അവിടെനിന്നിറങ്ങി ഭാര്യാസഹോദരിയുടെ വീട്ടിലെത്തി അവരെയും ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം പതിനഞ്ചുകാരിയായ മകളെ ഉപദ്രവിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.