തൊടുപുഴ: കുടുംബപ്രശ്നത്തെ തുടര്‍ന്ന് ഭാര്യയുടെ കൈക്കും തലക്കും വെട്ടി പരിക്കേല്‍പിച്ചയാളെ പിടികൂടി
ഒളമറ്റം അറയ്ക്കപ്പാറ സ്വദേശി മൂലയില്‍ ബെന്നി ജോസഫിനെയാണ് (38) തൊടുപുഴ പൊലീസ് അങ്കമാലിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 12നാണ് കേസിനാസ്പദമായ സംഭവം. അറയ്ക്കപ്പാറ സ്വദേശിനി സുമിക്കാണ് (37) പരിക്കേറ്റത്.സംഭവദിവസം ബെന്നി കോടാലിയുടെ കൈകൊണ്ട് ഭാര്യയുടെ കാലിന് അടിച്ച് പരിക്കേല്പിച്ചിരുന്നു. പ്രതി തന്നെയാണ് ആശുപത്രിയില്‍ കൊണ്ടുപോയി ഡോക്ടറെ കാണിച്ചിരുന്നു.
വീണ് പരിക്കേറ്റതാണെന്നാണ് ആശുപത്രിയില്‍ പറഞ്ഞത്.തിരിച്ചെത്തിയശേഷം വീണ്ടും വഴക്കുണ്ടാകുകയും വാക്കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.വാക്കത്തി ഉപയോഗിച്ചാണ് ഭാര്യയെ വെട്ടിപ്പരിക്കേല്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
കഴുത്തിന് വെട്ടാൻ ശ്രമിക്കുന്നതിനിടെ തടയാൻ ശ്രമിച്ചപ്പോഴാണ് സുമിയുടെ കൈകള്‍ക്കും തലക്കും പരിക്കേറ്റത്. സുമി ബഹളംവെച്ചതോടെ അയല്‍വാസികള്‍ എത്തിയാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.
ബെന്നിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. സംഭവ ശേഷം മംഗലാപുരത്ത് ഒളിവില്‍പോയ പ്രതിയെ ഫോണ്‍ ലൊക്കേഷന്റെ സഹായത്തോടെ നിരീക്ഷിച്ചുവരികയായിരുന്നു.
നാട്ടിലേക്ക് വരുന്നതിനിടെയാണ് അങ്കമാലിയില്‍നിന്ന് പിടികൂടിയത്. തൊടുപുഴ സി.ഐ സുമേഷ് സുധാകറിന്റെ നേതൃത്വത്തില്‍ പ്രിൻസിപ്പല്‍ എസ്.ഐ എ. അജയകുമാര്‍, എസ്.ഐ ഷംസുദീൻ, സിവില്‍ പൊലീസ് ഓഫിസര്‍മാരായ രാജേഷ്, ജോബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.