യൂറോപ്പിൽ ഉഷ്ണതരംഗം ശക്തമാകുന്നു. ഗ്രീക്ക് ദ്വീപായ റോഡ്‌സിൽ വൻ കാട്ടുതീ പടർന്നതിനെ തുടർന്ന് പ്രദേശത്ത് നിന്നും 30,000 ഓളം ആളുകളെയാണ് മാറ്റിയത്.
പ്രദേശത്തുണ്ടായിരുന്നു ഹോട്ടലുകൾക്ക് കേടുപാടു സംഭവിച്ചിട്ടുണ്ട്. റോഡ്‌സിന്റെ തീരപ്രദേശത്ത് എത്തിയ വിനോദസഞ്ചാരികൾ ഉൾപെടെ 2000 ഓളം പേരെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിപാർപ്പിച്ചതായി അധികൃതർ അറിയിച്ചു.ആളുകളെ ദ്വീപിൽ ക്രമീകരിച്ചിരിക്കുന്ന താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് മാറ്റിയത്. പ്രദേശത്ത് ചൊവ്വാഴ്‌ച മുതൽ ഉഷ്ണതരംഗം ശക്തമായിരുന്നു.
ഇതേ തുടർന്നാണ് കാട്ടുതീ പടർന്നത്. ഉഷ്ണതരംഗത്തെ തുടർന്ന് നൂറുകണക്കിന് ആളുകൾ ഇപ്പോഴും തീരപ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. മേഖലയിൽ അഞ്ച് ഹെലികോപ്പ്‌റ്ററും 200 അഗ്നിരക്ഷാ സേനാംഗങ്ങളേയും വിന്ന്യസിച്ചതായി അധികൃതർ അറിയിച്ചു.
ലാർമ, ലാർഡോസ്, അസ്ക്ലിപിയോ എന്നീ മേഖലയിലാണ് കൂടുതലായി കാട്ടുതീ ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ 50 വർഷത്തിനിടെ ഏറ്റവും ചൂടുകൂടിയ ജൂലൈ ആണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 45 ഡിഗ്രി സെൽഷ്യസ് ആണ് താപനില.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.