കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ സംസ്കാര ചടങ്ങിൽ സർക്കാർ പ്രതിനിധികൾ പങ്കെടുക്കാത്തതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.
സംഭവം വിവാദമായതിനു പിന്നാലെ കുട്ടിയുടെ വീട്ടിലെത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എറണാകുളം ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.കുടുംബത്തിന് ആദ്യഘട്ട സഹായം ഉടൻ നൽകും. മറ്റു സഹായത്തെക്കുറിച്ച് പിന്നീട് ചർച്ച ചെയ്തു തീരുമാനിക്കും. നടന്നത് പൈശാചികമായ കൊലപാതകം. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും. പഴുതുകൾ അടച്ചു കേസ് നടത്തുമെന്ന് മന്ത്രി പറഞ്ഞു. അനാവശ്യ വിവാദങ്ങൾക്ക് പറ്റിയ സമയമല്ല ഇത് എന്നും മന്ത്രി കൂട്ടി ചേർത്തു.
സംസ്കാര ചടങ്ങുകൾക്ക് ജില്ലാ കലക്ടർ എത്താത്തത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കുട്ടിയുടെ വീട്ടിലെത്തിയ എം.എം മണി പറഞ്ഞു.
ജില്ലാ ഭരണകൂടവും ബന്ധപ്പെട്ടവരും എത്താതിരുന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകും. സർക്കാരിനെക്കൊണ്ട് ചെയ്യിപ്പിക്കാൻ കഴിയുന്നതെല്ലാം ചെയ്യിക്കും എന്നും എം.എം മണി പറഞ്ഞു.
കുഞ്ഞിന്റെ സംസ്കാര ചടങ്ങിൽ സർക്കാർ പ്രതിനിധികൾ പങ്കെടുക്കാത്തതിൽ വിമർശനവുമായി ആലുവ എം.എൽ.എ അൻവർ സാദത്ത് എത്തിയിരുന്നു.
കുട്ടിയുടെ കൊലപാതകത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തത് ആശ്ചര്യജനകമാണെന്നും ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ആലുവ സംഭവത്തിന്റെ മൂലകാരണമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.