'ഫേസ്ബുക്ക് ലൈവ് ഉമ്മന്‍ചാണ്ടിയെ അവഹേളിക്കാനായിരുന്നില്ല; പ്രകോപനം കൊണ്ട്'; വിനായകന്‍

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ നടൻ വിനായകനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്തു.

ചോദ്യം ചെയ്തതില്‍ താൻ ഫെയ്സ് ബുക്ക് ലൈവ് ചെയ്ത കാര്യം സമ്മതിച്ചതായി വിനായകൻ പറഞ്ഞു. എന്നാല്‍ ഇത് ഉമ്മൻചാണ്ടിയെ അവഹേളിക്കാൻ ആയിരുന്നില്ലെന്നും പ്രകോപനം കൊണ്ടാണെന്നും മൊഴി നല്‍കി.

തന്റെ വീട് ആക്രമിച്ചെന്ന പരാതി പിൻവലിക്കുകയാണെന്നും വിനായകൻ പൊലീസിനെ അറിയിച്ചു. തനി ക്കെതിരെ കേസെടുക്കേണ്ടെന്ന് ഉമ്മൻ ചാണ്ടിയുടെ കുടുംബം അറിയിച്ചതിനു പിന്നാലെയാണ് തീരുമാനമെന്നും വിനായകൻ പറഞ്ഞു.

കലൂരിലെ വീട്ടിലായിരുന്നു ചോദ്യം ചെയ്യല്‍. മൂന്ന് ദിവസത്തിനകം സ്‌റ്റേഷനില്‍ ഹാജരാകാൻ പൊലീസ് നോട്ടീസ് നല്‍കി. വിനായകന്റെ മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു. പൊലീസ് എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടിസും നല്‍കിയിട്ടുണ്ട്.

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ്തു; ഫോണ്‍ പിടിച്ചെടുത്തു

ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രക്കിടെയാണ് അദ്ദേഹത്തെ അധിക്ഷേപിക്കുന്ന വിധത്തില്‍ വിനായകൻ ഫേസ്ബുക്ക് ലൈവില്‍ വീഡിയോ ചെയ്തത്. പിന്നാലെ നിരവധി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതിയുമായി എത്തി. തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !