ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡിനെ അനുകൂലിച്ച് പ്രശസ്ത കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍ രംഗത്ത്.
ഏകീകൃത സിവില്‍ കോഡ് ഇന്ത്യയില്‍ ആവശ്യമാണെന്ന് വിശ്വസിക്കുന്നു. പെണ്കുട്ടിയെന്നോ പ്രായപൂര്‍ത്തിയായ സ്ത്രീയെന്നോ യാതൊരു വിവേചനവുമില്ലാതെ സമ്പൂര്‍ണ്ണവും സമഗ്രവുമായ ലിംഗസമത്വം ഉറപ്പാക്കുക എന്നതാണ് തന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് ജാവേദ് അക്തര്‍ പ്രതികരിച്ചു.സമയമായില്ല എന്ന കാരണം പറഞ്ഞ് ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് വൈകിപ്പിക്കാനാകില്ല. കാരണം, എതിര്‍ക്കുന്ന ആളുകള്‍ എപ്പോഴും ഉണ്ടായിരിക്കും. എല്ലാവരേയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കേണ്ടതുണ്ടെങ്കിലും ഒരു സമുദായത്തിലെയും തീവ്രവാദികള്‍ക്ക് വേണ്ടി വൈകിപ്പിക്കേണ്ട കാര്യമില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ആദ്യപടി ഏകീകൃത സിവില്‍ കോഡിന്റെ കരട് പൊതുസമൂഹത്തിന് മുന്നില്‍ വെയ്ക്കുക എന്നതാണ്’, അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു പഠനമെന്ന നിലയില്‍ കരട് വിജ്ഞാപനം ഇല്ലാതെ, എല്ലാ സംഭാഷണങ്ങളും സംവാദങ്ങളും അര്‍ത്ഥശൂന്യമാണ്. ഈ കരട് രാഷ്ട്രീയക്കാരല്ല, വിദഗ്ധരാണ് സൃഷ്ടിക്കേണ്ടത്.
കരട് വന്നതിന് ശേഷം മാത്രം പൗരന്മാരില് നിന്നും സമുദായങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ തേടിയാല്‍ മതി. ഒരു മുസ്ലീം എന്ന നിലയില്‍ എന്റെ ആദ്യ ഭാര്യക്ക് നാല് മാസത്തേക്ക് മാത്രം ജീവനാംശം നല്കിയാല് മതി. എന്നാല്‍, അവള്‍ക്കാവശ്യമുള്ള കാലത്തോളം ഞാന്‍ ജീവനാംശം നല്കാന് തീരുമാനിക്കുകയായിരുന്നു.
അനന്തരാവകാശത്തിന്റെ കാര്യത്തില്‍ മകനെയും മകളെയും തുല്യമായി തന്നെയാണ് ഞാന്‍ പരിഗണിച്ചിട്ടുള്ളത്. എന്റെ സ്വത്തിന്റെ 50% വിഹിതം ഓരോരുത്തര്‍ക്കും ലഭിക്കും.
എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വിഷയം ലിംഗസമത്വമാണ്. സ്ത്രീകളോട് ഒരു വിവേചനവും പാടില്ല. ഇത് ഏകീകൃത സിവില്‍ കോഡ് വഴിയാണോ അതോ മറ്റേതെങ്കിലും വിധത്തിലാണോ ലഭിക്കുന്നത് എന്നത് ഒരു പ്രശ്നമേ അല്ല’, ജാവേദ് അക്തര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.