ചെന്നൈ :ബിജെപി തമിഴ്നാട് അധ്യക്ഷൻ അണ്ണാമലൈ നയിക്കുന്ന ആറുമാസം നീണ്ടു നിൽക്കുന്ന ‘എന്‍ മണ്ണ്, എന്‍ മക്കള്‍’ പദയാത്ര കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും.
തമിഴ്നാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പദയാത്രയ്ക്കാണ് ഇന്ന് അമിത് ഷാ തുടക്കം കുറിക്കുന്നത്. സംസ്ഥാനത്തെ 234 നിയോജമണ്ഡലങ്ങളിലാണ് പദയാത്ര സംഘടിപ്പിക്കുന്നത്. ഇന്ന് വൈകുന്നേരം രാമേശ്വരത്ത് നടക്കുന്ന ചടങ്ങിലാണ് യാത്രയ്ക്ക് തുടക്കം കുറിക്കുകയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ അറിയിച്ചു.അഞ്ച് ഘട്ടങ്ങളിലായി സംഘടിപ്പിക്കുന്ന റാലി 39 പാര്‍ലമെന്റ് മണ്ഡലങ്ങളിലും പ്രചാരണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. 2024 ജനുവരി 11ന് യാത്ര അവസാനിപ്പിക്കുമെന്നും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു. രാമേശ്വരത്ത് നടക്കുന്ന ഉദ്ഘാടനത്തിന് ശേഷം ജൂലൈ 29 മുതല്‍ പദയാത്ര ആരംഭിക്കും. അണ്ണാമലൈയുടെ നേതൃത്വത്തിലാണ് പ്രചാരണം.
ഏകദേശം 1770 കിലോമീറ്റര്‍ കാല്‍നടയായി യാത്ര നടത്തും. പിന്നീട് വാഹനങ്ങളില്‍ ഗ്രാമപ്രദേശങ്ങളിലേക്ക് കടക്കും. യാത്രയിലെ പത്ത് പ്രധാന റാലികളില്‍ ഓരോ കേന്ദ്രമന്ത്രിമാര്‍ വീതം പങ്കെടുക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്കുന്ന വിവരം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേട്ടങ്ങളെപ്പറ്റി ജനങ്ങളില്‍ അവബോധമുണ്ടാക്കും. അദ്ദേഹത്തെ മൂന്നാം തവണയും അധികാരത്തിലേറ്റിയാലുള്ള നേട്ടങ്ങളെപ്പറ്റി ജനങ്ങളെ അറിയിക്കും. മണ്ഡലങ്ങളുടെയും ജനങ്ങളുടെയും വികസനത്തിനായി ഇതുവരെ ബിജെപി എന്തൊക്കെ ചെയ്തുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് അണ്ണാമലൈ പറഞ്ഞു. ‘മോദി എന്താണ് ചെയ്തത്?’ എന്ന പുസ്തകത്തിന്റെ ഒരു ലക്ഷം കോപ്പികള്‍ യാത്രയ്ക്കിടെ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഡിഎംകെയുടെ സ്വാധീനത്തില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിച്ച് അവരെ ബിജെപിയിലേക്ക് അടുപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കരു നാഗരാജന് പറഞ്ഞു. അതേസമയം വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണേന്ത്യന്‍ നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ബിജെപി റാലിയുടെ ഉദ്ഘാടന വേദിയും ചര്‍ച്ചയാകുന്നത്.
മുമ്പ് കന്യാകുമാരിയില്‍ വിജയം നേടാന്‍ ബിജെപിയ്ക്ക് കഴിഞ്ഞുവെന്നതും ഈ റിപ്പോര്‍ട്ടുകള്‍ക്ക് ബലമേകുന്നു. അതേസമയം തമിഴ്നാട്ടില്‍ ബിജെപിയ്ക്ക് കനത്ത പിന്തുണ ലഭിച്ചുകൊണ്ടിരിക്കുകയാണ്.
എന്നാല്‍ സംസ്ഥാനത്ത് നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ കാര്യത്തില്‍ പാര്‍ട്ടിയുടെ സംഭാവന വളരെ കുറവാണ്. അടുത്തിടെ നടന്ന 11 സംസ്ഥാന ബിജെപി അധ്യക്ഷന്മാരുടെയും ജനറല്‍ സെക്രട്ടറിമാരുടെയും ആലോചന യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാമേശ്വരത്ത് നിന്ന് മത്സരിക്കണമെന്ന നിര്‍ദ്ദേശമുണ്ടായത്.
നിലവില്‍ മുസ്ലീം ലീഗില്‍ നിന്നുള്ള കെ നവാസാക്കിയാണ് രാമേശ്വരം നിയോജകമണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധി. നിലവിലെ ബിജെപി പ്രചാരണ യാത്ര പാര്‍ട്ടിയെ കൂടുതല്‍ ശക്തമാക്കാനും 2026ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനും സഹായിക്കുമെന്നാണ് പാര്‍ട്ടി നേതാക്കളുടെ പ്രതീക്ഷ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.