കൽക്കട്ട മലയാളി അസോസിയേഷൻ സംഗീത സംഗമം

ബംഗാൾ : കൽക്കട്ട മലയാളി അസോസിയേഷൻ സംഗീത സംഗമം വലിയ ജനപങ്കാളിത്വത്തോട് കൂടി 23.7.23 ഞായറാഴ്ച കൊൽക്കത്തയിലെ ബെഹലയിലുള്ള പറക്കോട് ശശി മെമ്മോറിയൽ ഹാളിൽ നടന്നു.

ശ്രീ വേണു കൊൽക്കത്തയുടെ മികവുറ്റ സംഗീത സംവിധാനത്തിന്റെ കീഴിൽ കൊൽക്കത്തയിലെ പ്രധാന ഗായിക ഗായകന്മാരായ ശ്രീനാഥ്, അശ്വിൻ പ്രകാശ്, ഗോപാലകൃഷ്ണൻ, അജയ് കുമാർ, അമ്മു സുധാകരൻ, ഹൃദ്യ വാരിയർ, കാവ്യ മോഹൻ,  കാവാലം നന്ദകുമാർ, ലീന എന്നിവർക്കൊപ്പം N P നായർ,  കോശി കൊന്നിയൂർ എന്നിവരും ചേർന്ന് സംഗീത സംഗമത്തിന് കൊഴുപ്പേകി.

ഗായിക ഗായകന്മാരെ ആദരിക്കുന്ന ചടങ്ങിൽ പ്രസിഡന്റ് ജോസ് മുക്കത്ത്, സെക്രട്ടറി ജെയിംസ് വിൽ‌സൺ, ജോയിന്റ് സെക്രട്ടറി പി ഇ ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് സുധാകരൻ പുലിയത്ത് എന്നിവർ പൂച്ചെണ്ട് കൈമാറി, ആർട്ട്‌ കൺവീനർ കൃഷ്ണ പി നായർ നന്ദി പ്രകടനം നടത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !