എരുമേലി: ഷാർജയിൽ നിര്യാതയായ കോട്ടയം എരുമേലി സ്വദേശിനിയുടെ സംസ്കാരം ഇന്ന്.
എരുമേലി സ്വദേശിയായ പൊൻമലക്കുന്നേൽ സുനേഷിൻ്റെ ഭാര്യ റൂബി സുനേഷ്(41) ആണ് ഷാർജയിൽ നിര്യാതയായത്.എയ്‌ഞ്ചൽ സുനേഷ്, ഇഷ സുനേഷ് എന്നിവരാണ് മക്കൾ. ഇരുവരും ഇരുവരും കൊല്ലമുള ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂൾ വിദ്യാർത്ഥികളാണ്.
റൂബിയുടെ സംസ്കാരം വെള്ളിയാഴ്ച്ച നടത്തുന്നതിനായി നാട്ടിൽ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നെങ്കിലും യു എ ഇ കോൺസുലേറ്റിൽ നിന്നും ലെറ്റർ ലഭിക്കാൻ താമസം നേരിട്ടതിനെ തുടർന്ന് ഞായറാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ 2 മണി വരെ എരുമേലി അസംപ്‌ഷൻ ഫൊറോനാ പള്ളിയുടെ പാരീഷ് ഹാളിൽ മൃതദേഹം പൊതുദർശനത്തിനു ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. തുടർന്ന് 2 മണിക്ക് മൃതസംസ്ക്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.