ഈരാറ്റുപേട്ട : ജില്ലയിലെ വിവിധ ഇടങ്ങളിൽ കവർച്ചയ്ക്ക് ആസൂത്രണം ചെയ്തു വരവേ കൊലപാതക ശ്രമം, കവർച്ച, മയക്കുമരുന്ന് ഉൾപ്പെടെ വിവിധ കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളികളായ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഈരാറ്റുപേട്ട ഈലക്കയം ഭാഗത്ത് ചിയാലിൽ വീട്ടിൽ സുൽഫിക്കർ (33), ഈരാറ്റുപേട്ട നടയ്ക്കൽ ഈലക്കയം ഭാഗത്ത് കണ്ണുപറമ്പിൽ വീട്ടിൽ അജ്മൽ ഷാ(28), നിലമ്പൂർ ജനതപ്പടി ഭാഗത്ത് അക്കരപ്പീടികയിൽ വീട്ടിൽ ഷെഫീഖ് (33), നിലമ്പൂർ ചെറുവത്തുകുന്ന് ഭാഗത്ത് വലിയപറമ്പത്ത് വീട്ടിൽ നബീൽ വി.പി (30) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.ഇവർ ഈരാറ്റുപേട്ടയിൽ ഒരു സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത് കവർച്ചയ്ക്ക് പദ്ധതി തയ്യാറാക്കുന്നതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് നടത്തിയ പരിശോധനയിലാണ് നാലുപേരും പോലീസിന്റെ പിടിയിലാവുന്നത്.
സുൽഫിക്കറിന് കാഞ്ഞാർ, ഈരാറ്റുപേട്ട എന്നീ സ്റ്റേഷനുകളിലും, അജ്മൽ ഷാക്ക് ഈരാറ്റുപേട്ട സ്റ്റേഷനിലും,ഷെഫീക്കിന് നിലമ്പൂർ, കർണാടകയിലെ മദനായകഹള്ളി സ്റ്റേഷനിലും നബീലിന് നിലമ്പൂർ സ്റ്റേഷനിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു.വി. വി, ബ്രഹ്മദാസ് പി.എം, എ.എസ്.ഐ ബിജു കെ തോമസ്, സി.പി.ഓ മാരായ ജോബി ജോസഫ്, അനിൽകുമാർ,സന്ദീപ് രവീന്ദ്രൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.