കോട്ടയം :കുമരകം സ്വദേശിക്ക് 1.3 കോടി രൂപയുടെ അന്താരാഷ്ട്ര സ്കോളര്‍ഷിപ്. മുട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എന്‍ജിനിയറിംഗില്‍നിന്നു-
2022ല്‍ പോളിമര്‍ എന്‍ജിനിയറിംഗില്‍ ബിടെക് നേടിയ ബിബിന്‍ സാജനാണ് യുകെയിലെ പ്രശസ്തമായ ഹെറിയോട്ട് വാട്ട് സര്‍വകലാശാലയില്‍നിന്നു 1.3 കോടി രൂപയുടെ സ്കോളര്‍ഷിപ് ലഭിച്ചത്. നാലു വര്‍ഷത്തെ പിഎച്ച്ഡി പഠനത്തിനും ബിബിനു പ്രവേശനം ലഭിച്ചു.
കുമരകം സ്വദേശിയായ ബിബിന്‍ സാജന് പോളിമര്‍ ടോക്സികോളജിക്കല്‍ സ്റ്റഡീസില്‍ അടുത്ത മാസം 15ന് ഗവേഷണം ആരംഭിക്കും.മുട്ടം എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥിയായിരിക്കെ കേരള ഡെവലപ്മെന്റ് ഇന്നോവഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ യംഗ് ഇന്നോവേറ്റര്‍ അവാര്‍ഡ് 2022ല്‍ നേടിയിരുന്നു.
മൂന്നര വര്‍ഷമാണ് പഠന കാലാവധി. അടുത്തമാസം 15ന് സ്കോട്ട്ലന്‍ഡിലേക്ക് പഠനത്തിനായി യാത്ര തിരിക്കും. കുമരകം പള്ളിച്ചിറ പുത്തന്‍പുര സാജന്, ആലിസ് ദമ്പതികളുടെ മകനാണ് ബിബിന്‍.

.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.