വാഷിംഗ്ടൺ: സാൻഫ്രാസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം ഖലിസ്ഥാൻ വാദികൾ ഓഫീസിന് തീയിടാൻ ശ്രമിച്ചു. പെട്ടെന്ന് തീയണച്ചതിനാൽ വാൻ ദുരന്തം ഒഴിവായി.
ആക്രമണത്തെ ശക്തമായി അപലപിച്ച് അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. രാത്രി 12.30 മണിയോടെ ഒരു കൂട്ടം ഖലിസ്ഥാന്‍ വാദികള്‍ എത്തി സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് തീയിടുകയായിരുന്നു.
അടുത്തിടെ കാനഡയില്‍ ഖലിസ്ഥാന്‍ വാദികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.തുടര്‍ന്ന് ഇന്ത്യയുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേരെ ഭീഷണി നിലനിന്നിരുന്നു. ഇത്തരത്തില്‍ ഭീഷണി ഉണ്ടായിരുന്ന സ്ഥലമാണ് സാന്‍ ഫ്രാന്‍സിസ്കോ. അതിന്റെ ഭാഗമായിരിക്കാം ഈ ആക്രമണമെന്നാണ് കരുതപ്പെടുന്നത്.നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ നീതീകരിക്കാന്‍ ആകില്ലെന്ന് അമേരിക്ക പ്രതികരിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.നാശനഷ്ടങ്ങളുമില്ല. തീ പടര്‍ന്ന ഉടനെ തന്നെ അണക്കാന്‍ സാധിച്ച.
കഴിഞ്ഞ മാര്‍ച്ചിലും സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖലിസ്ഥാൻവാദികൾ അതിക്രമം നടത്തിയിരുന്നു. അമൃത്പാൽ സിങ്ങിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അക്രമകാരികൾ സാൻ ഫ്രാൻസിസ്കോയിലെ കോൺസുലേറ്റിൽ അതിക്രമം നടത്തിയത്.
കെട്ടിടത്തിന്റെ ചുമരിൽ സ്പ്രേ പെയിൻറ് ഉപയോഗിച്ച് അമൃത് പാലിനെ മോചിപ്പിക്കണമെന്ന് ഖലിസ്ഥാൻവാദികൾ എഴുതിയിരുന്നു.സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അമേരിക്കയിലെ ഇന്ത്യൻ പൗരന്മാരുടെ സംഘടനകൾ ആവശ്യപ്പെട്ടു.

%20(3).jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.