മലപ്പുറം :സംസ്ഥാനത്ത് പകർച്ചവ്യാധികൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ജൂൺ ഒന്ന് മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം, 3,80,186 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.
സാധാരണ പകർച്ചപ്പനിക്ക് പനിക്ക് പുറമേ, ഡെങ്കിപ്പനി, എലിപ്പനി, എച്ച്1എൻ1 എന്നീ പനികളും ഉയർന്നിട്ടുണ്ട്. പകർച്ചവ്യാധികൾ മൂലം 113 പേർക്ക് ഇതിനോടകം ജീവൻ നഷ്ടമായിട്ടുണ്ട്.ഇതിൽ എലിപ്പനി കാരണമാണ് കൂടുതൽ മരണങ്ങളും സംഭവിച്ചിരിക്കുന്നത്.മലിനമായ വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും എലിപ്പനി വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അതേസമയം, 37 ദിവസത്തിനിടെ 54 പേരാണ് ഡെങ്കിപ്പനി മൂലം മരിച്ചത്.
ഈ വർഷം ഇതുവരെ 65 ഡെങ്കിപ്പനി മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതിൽ ഭൂരിഭാഗം മരണവും ഒരു മാസത്തിനുള്ളിൽ നടന്നതിനാൽ ആരോഗ്യപ്രവർത്തകരെ ആശങ്കപ്പെടുത്തിയിട്ടുണ്ട്.കൊതുക് നിർമാർജ്ജനത്തിലെ പാളിച്ചയും, മഴക്കാലപൂർവ്വ ശുചീകരണവും, ഡ്രൈ ഡേയും കാര്യക്ഷമമാകാത്തതാണ് ഡെങ്കി ശക്തി പ്രാപിക്കാനുള്ള പ്രധാന കാരണം.
പകർച്ചപ്പനികളെ തുടർന്ന് ആശങ്കകൾ വേണ്ടെന്നും, രോഗത്തിന്റെ മരണനിരക്ക് 100 ശതമാനത്തിനടുത്താണെന്നിരിക്കെ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.