തിരുവനന്തപുരം :കാട്ടാക്കട ആൾമാറാട്ട കേസ് പ്രതി വിശാഖ് കീഴടങ്ങി. കാട്ടാക്ക പോലീസ് സ്‌റ്റേഷനിലാണ് വിശാഖ് കീഴടങ്ങിയത്.
കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ട കേസിൽ പ്രതികൾക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് വിശാഖ് കീഴടങ്ങിയത്. കേസിലെ ഒന്നാം പ്രതി വിശാഖ്, രണ്ടാം പ്രതി കോളജ് മുൻ പ്രിൻസിപ്പൽ ജി ജെ ഷൈജു എന്നിവരാണ് ഹാജരാകേണ്ടത്.
ഇരുവരുടെയും ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. കോളജ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച വിദ്യാർഥിനിക്ക് പകരം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ലാത്ത വിശാഖിന്റെ പേരാണ് സർവകലാശാലക്ക് പ്രിൻസിപ്പൽ കൈമാറിയത്.സംഭവം പുറത്തായതോടെ വിശാഖിനെയും പ്രിൻസിപ്പലിനെയും സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് ഇരുവരും മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.