ചെങ്ങന്നൂരിൽ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം' കൃഷിയും വീടുകളും നശിച്ചു പലയിടങ്ങളിലും ലൈൻകമ്പികൾ പൊട്ടിവീണു

ചെങ്ങന്നൂർ : കാലവർഷം ശക്തി പ്രാപിച്ചതോടെ ചെങ്ങന്നൂരിൽ മരങ്ങൾ കടപുഴകി വ്യാപക നാശനഷ്ടം ഉണ്ടായി. 

തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത്നാലാം വാർഡിൽ പുലിയന സി.ജി രാജൻ്റ വീടിൻ്റെ റൂഫിനു മേൽ കൂറ്റൻ തേക്കുമരം കടപുഴകി വീണ് മേൽക്കൂര പൂർണ്ണമായും തകർന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം .ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീട്ടമ്മ ഇന്ദിര രാജൻ മകളുടെ വീട്ടിലായിരുന്നു.

ഗ്രാമ പഞ്ചായത്തിൻ്റെ 5-ാം വാർഡിലും മരം വീണ് വൈദ്യുതി ബന്ധം തകരാറിലായി .കോലിടത്തുശേരി വാലേത്ത് പടി റോഡിൽ ആഞ്ഞിലിമരം വീണ് ഇടത്തറക്കിഴക്കേതിൽ സുനിലിൻ്റെ വീടിൻ്റെ മതിൽക്കെട്ടിനും ഗേറ്റിനും കേടുപാടുകൾ സംഭവിച്ചു.
വൈദ്യുതി കമ്പികളുടെ മുകളിലാണ് മരം വീണത്. കമ്പികൾ പൊട്ടി റോഡിൽ വീണ് വൈദ്യുതി ബന്ധവും തകരാറിലായി. കണ്ടത്തിൽ പടി – മാടവന റോഡിലും മരം വീണ് ഗതാഗതം തടസ്സപെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !