തീക്കോയി ഗ്രാമപഞ്ചായത്തിൽ ഞാറ്റുവേല ചന്തയും - കർഷക സഭയും നടന്നു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് ഞാറ്റുവേല ചന്തയും കർഷകസഭയും നടന്നു. തീക്കോയി ഇക്കോ ഷോപ്പിൽ നടത്തിയ ഞാറ്റുവേലച്ചന്തയിൽ വിവിധയിനം നടീൽ  വസ്തുക്കൾ വിപണനം ചെയ്തു.

കർഷകർ തന്നെ തയ്യാറാക്കിയ മികച്ചയിനം തൈകൾ വിപണനത്തിനായി എത്തിച്ചിരുന്നു. തുടർന്ന് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കർഷകസഭയും ചേർന്നു. കാർഷിക മേഖലയിലെ പ്രശ്നങ്ങളും നൂതനമായ കൃഷി രീതികളും സംബന്ധിച്ച് കർഷകസഭയിൽ ചർച്ച ചെയ്തു.

 ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയി ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി മെമ്പർമാരായ സിറിൾ റോയി, നജീമ പരിക്കൊച്ച്,

സി.ഡി.എസ് ചെയർപേഴ്സൺ ഷേർലി ഡേവിഡ്, കൃഷി ഓഫീസർ നീതു തോമസ്, എം ഐ ബേബി ഇ എം വീഡൻ, വർക്കിയച്ചൻ മാന്നാത്ത്, സി വി ജോസഫ്, എം വി പോൾ,ജോസുകുട്ടി കുറ്റിയാനിക്കൽ, ടി.എസ് മോഹനൻ,

ജോയി മുത്തനാട്ട്, സജി ചിറയാത്ത്, ജോയി പ്ലാക്കൂട്ടം കൃഷി അസിസ്റ്റന്റ് മാരായ അബ്ദുൽ ഷെഹീത്, ഷെരീഫ് പി.എസ്, തുടങ്ങിയവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !