കാമുകനെ ക്രൂരമായി മ‌ർദിച്ച് ലക്ഷങ്ങൾ കവർന്ന് കണ്ണിൽ മുളകുപൊടി വിതറി ദേശീയ പാതയോരത്തു തള്ളി യുവതി

മുംബൈ: കാമുകനെ ക്രൂരമായി മ‌ർദിച്ച് ലക്ഷങ്ങൾ കവർന്ന് യുവതി. യുവാവിനെ മണിക്കൂറുളോളം മർദിച്ച ശേഷം നഗ്നനാക്കി ദേശീയപാതയിൽ തള്ളുകയായിരുന്നു.

കഴിഞ്ഞ മാസം 28 ന് താനെയ്ക്കടുത്ത് ഷഹാപൂരിലാണ് സംഭവം. ഷഹാപൂർ സ്വദേശിയായ ബാലാജി ശിവഭഗതിനാണ് മർദനമേറ്റത്.

സംഭവത്തിൽ മുഖ്യപ്രതി ഭവിക ബോയ്ർ(30) ഉൾപ്പെടെ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കെട്ടിട നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന ബാലാജിയും ഭവികയും വർഷങ്ങളായി പ്രണയത്തിലാണ്. കഴിഞ്ഞ ജൂൺ 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലാജിയെ ഫോണിൽ വിളിച്ചുവരുത്തിയാണ് യുവതി ഒരു സംഘത്തിന്റെ സഹായത്തോടെ പണം കവർന്നത്.

ജൂൺ 28ന് വൈകീട്ട് നാലു മണിയോടെ ബാലാജിയെ ഫോണിൽ വിളിച്ച ഭവിക ഷഹാപൂർ ദേശീയപാതയിൽ ഒരു സ്ഥലത്തേക്ക് വരാൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം കാറിൽ സ്ഥലത്തെത്തിയ യുവാവ് ഏറെനേരം യുവതിയുമായി സംസാരിച്ചു.

ഈ സമയത്താണ് നാലുപേർ പെട്ടെന്ന് ഇവിടെയെത്തി കാറിനകത്തേക്ക് അതിക്രമിച്ചുകയറിയത്. സംഘത്തിൽ ഒരാൾ ഡ്രൈവിങ് ഏറ്റെടുത്ത് യുവാവിനെതിരെ മർദനം ആരംഭിച്ചു.

രാത്രി മുഴുവൻ ക്രൂരമായ മർദിച്ചശേഷം പുലർച്ചെ ദേശീയപാതയിൽ നഗ്നനാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സ്വർണാഭരണങ്ങളും സാരിയും ഉൾപ്പെടെ സമ്മാനങ്ങളുമായി വരാനാണ് ഭവിക ആവശ്യപ്പെട്ടതെന്ന് ബാലാജി പറഞ്ഞു. ഇതുകേട്ട് സ്വർണ മാലയും മോതിരവും കമ്മലും വാങ്ങിയായിരുന്നു ചെന്നത്.

ഇതെല്ലാം സംഘം കവർന്നതായി യുവാവ് പൊലീസിനോട് പറഞ്ഞു. മാരകായുധങ്ങളുമായി ആക്രമിച്ചു. പിന്നീട് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി അവിടെവച്ചും മർദനം തുടർന്നു.

നഗ്നനാക്കി വിഡിയോ പകർത്തി. ഒടുവിൽ കണ്ണിൽ മുളകുപൊടി വിതറി പുലർച്ചെ അഞ്ചുമണിയോടെ ദേശീയപാതയിൽ തള്ളുകയായിരുന്നുവെന്ന് യുവാവ് പൊലീസിനോട് വെളിപ്പെടുത്തി.

തുടർന്ന് ബാലാജി നേരിട്ട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സുഹൃത്തുക്കൾ ബാലാജിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

ഭവികയ്ക്കു വേണ്ടിയാണ് ജീവിച്ചതെന്നും അവൾ ചോദിച്ചതെല്ലാം വാങ്ങിക്കൊടുത്തിരുന്നുവെന്നും യുവാവ് പറഞ്ഞു. അവളുടെ ആഗ്രഹപ്രകാരം ചെറിയൊരു വീട് നിർമിച്ചുനൽകുകയും ചെയ്തിരുന്നു.

ചോദിച്ച സാധനങ്ങളെല്ലാം വാങ്ങിച്ചുകൊടുക്കുകയും ചെയ്തു. ഒടുവിൽ മറ്റൊരാളുമായി ഇഷ്ടത്തിലായി തന്നെ ചതിക്കുകയായിരുന്നുവെന്നും ബാലാജി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !