കട്ടപ്പന: പതിനാറുകാരിയെ പീഡിപ്പിപ്പിക്കുകയും തട്ടിക്കൊണ്ടുപോയി ഒളിവില്‍ പാര്‍പ്പിക്കുകയും ചെയ്ത കേസില്‍ ആറംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇടുക്കി സ്വദേശിയായ പെണ്‍കുട്ടിയെയാണ് ഇവര്‍ തട്ടിക്കൊണ്ടു പോയത്. ഇക്കഴിഞ്ഞ 26നാണ് സംഭവം. 28ന് കുട്ടിയുടെ അമ്മ മകളെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്കി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പള്ളുരുത്തി സ്വദേശിയായ ജസ്റ്റിന്റെ വീട്ടിലെ ഇരുട്ടുമുറിയില്‍ പെണ്‍കുട്ടിയെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്നതായി വിവരം ലഭിച്ചു. ഏഴ് ദിവസം മുൻപ് വീടുവിട്ട ഇടുക്കി സ്വദേശിനിയായ മറ്റൊരു പതിനാറുകാരിയും ഇവിടെയുണ്ടെന്ന് വിവരം ലഭിച്ചു.
പെണ്‍കുട്ടിയെ പീഡിപ്പിച്ച നെടുങ്കണ്ടം കോമ്ബയാര്‍ പട്ടത്തിമുക്ക് ആലാട്ട് അശ്വിൻ സന്തോഷ് (23), തട്ടിക്കൊണ്ടുപോയി ഒളിവില്‍ പാര്‍പ്പിച്ച പള്ളുരുത്തി ഡോണ്‍ ബോസ്കോ കോളനിയില്‍ മാളിയേക്കല്‍ ജസ്റ്റിൻ (50), ഇയാളുടെ മകൻ സ്പിൻവിൻ (19), തോപ്രാംകുടി പെരുംതൊട്ടി അത്യാലില്‍ അലൻ മാത്യു (23), ചുരുളി ആല്പാറ കറുകയില്‍ ആരോമല്‍ ഷാജി (19), ഇടുക്കി പാറേമാവ് ചെന്നാമാവുങ്കല്‍ ബിനീഷ് ഗോപി (19) എന്നിവരാണ് അറസ്റ്റിലായത്.ഡിവൈഎസ്പി വി.എ.നിഷാദ്മോന്റെ നേതൃത്വത്തില്‍ തങ്കമണി പൊലീസാണ് പെണ്‍കുട്ടിയെ മോചിപ്പിച്ചത്. ലഹരിക്ക് അടിമകളായ യുവാക്കളുടെ അടുത്തേക്ക് കട്ടപ്പനയില്‍ നിന്ന് പള്ളുരുത്തിയിലേക്കു സ്കൂട്ടറിലാണ് അലൻ മാത്യു പെണ്‍കുട്ടിയെ എത്തിച്ചതെന്നു പൊലീസ് പറഞ്ഞു.
തങ്കമണി എസ്ഐ കെ.എം.സന്തോഷ്, എസ്ഐ ബെന്നി ബേബി, പിആര്‍ഒ പി.പി.വിനോദ്, എഎസ്ഐമാരായ എൻ.പി.എല്‍ദോസ്, കെ.ബി.സ്മിത, സന്തോഷ് മാനുവല്‍, സിപിഒമാരായ ജോഷി ജോസഫ്, പി.എം.സന്തോഷ്, ബിനോയ് ജോസഫ്, സുനില്‍ മാത്യു, ബിപിൻ സെബാസ്റ്റ്യൻ, സിപിഒമാരായ പി.ടി.രാജേഷ്, അനസ് കബീര്‍, ഇ.എം.രഞ്ജിത, ആതിര തോമസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.