കുപ്രസിദ്ധ കുറ്റവാളി ആട് ആന്‍റണിയുടെ വിഷയത്തിൽ ഹൈക്കോടതി ഇടപെടൽ

കൊച്ചി: കുപ്രസിദ്ധ കുറ്റവാളി ആട് ആന്‍റണിക്ക് ജയിലിനുള്ളിൽ തന്‍റെ അഭിഭാഷകനെ കാണാൻ ജയിലധികൃതർ അനുമതി നൽകാതിരുന്ന സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ.

കേസിന്‍റെ കാര്യത്തിനായി പ്രതികളെ കാണാൻ അഭിഭാഷകരെത്തുമ്പോൾ മതിയായ പരിഗണന നൽകണമെന്നും കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്നും കോടതി നിർദേശിച്ചു. അഭിഭാഷകരെ അനാവശ്യമായി തടയാൻ പാടില്ല.

ഇക്കാര്യം വ്യക്തമാക്കി ജയിൽ ഡിജിപി സർക്കുലർ ഇറക്കണമെന്നും കോടതി നിർദ്ദേശിച്ചു.കണ്ണിന്‍റെ കാഴ്ച ശക്തി കുറഞ്ഞതിനാൽ ചികിത്സക്കായി പരോൾ അനുവദിക്കണമെന്ന ആവശ്യത്തിന് ആട് ആന്‍റണിയുടെ വക്കാലത്ത് ഒപ്പിട്ടുവാങ്ങാൻ അഭിഭാഷകൻ പൂ‍ജപ്പുര സെൻട്രൽ ജയിലിൽ എത്തിയപ്പോൾ അനുവദിച്ചില്ലെന്നാണ് ആക്ഷേപം.

പൊലീസുകാരൻ മണിയന്‍ പിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും എ എസ്‌ ഐയെ കുത്തിപ്പരിക്കേല്‍പിക്കുകയും ചെയ്ത കേസിലാണ് ആട് ആന്റണി തടവ് ശിക്ഷ അനുഭവിക്കുന്നത്. 2012 ജൂണ്‍ 26ലായിരുന്നു കൊലപാതകവും ആക്രണവും.

മോഷണ ശേഷം രക്ഷപടുമ്പോള്‍ തടഞ്ഞപ്പോഴായിരുന്നു ആട് ആന്‍റണിയുടെ ആക്രമണം. 2015 ൽ അറസ്റ്റിലായ ആട് ആന്‍റണിയെ 2016 ൽ കൊല്ലം സെഷൻസ് കോടതി 17 വർഷം തടവിന് ശിക്ഷിക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !