വ്യാജ വീഡിയോ നല്‍കിയ ‘പച്ചക്ക് പറയുന്നു’ ഓണ്‍ലൈന്‍ ചാനലിനെതിരെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി

കൊച്ചി: എറണാകുളം കുണ്ടന്നൂരിലെ പാലവുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോ നല്‍കിയ ‘പച്ചക്ക് പറയുന്നു’ ഓണ്‍ലൈന്‍ ചാനലിനെതിരെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി.

തകർച്ചയിലായ പാലം നിർമിച്ചത് ഊരാളുങ്കൽ സൊസൈറ്റിയാണെന്ന ഓൺലൈൻ ചാനലിൽ വന്ന വാർത്ത വസ്‌തുതാ വിരുദ്ധമാണ്.

വീഡിയോയിൽ പറയുന്ന പാലം നിർമിച്ചത് ഊരാളുങ്കൽ സൊസൈറ്റി അല്ലെന്ന്‌ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ്‌ കോർപറേഷൻ അധികൃതർ വ്യക്തമാക്കിയിട്ടും  വ്യാജവാർത്ത പ്രചരിപ്പിക്കുകയാണെന്നും ഇതിനെതിരെ നിയമ നടപടിയെടുക്കുമെന്നും  യുഎൽസിസിഎസ്‌ അധികൃതർ അറിയിച്ചു.

പ്രസ്‌താവനയുടെ പൂർണ്ണരൂപം

എറണാകുളത്തെ കുണ്ടന്നൂരിൽ ഒരു പാലം താഴുന്നു എന്നും അത് നിർമ്മിച്ചത് ഊരാളുങ്കൽ സൊസൈറ്റി ആണെന്നും പറഞ്ഞ് ഓൺലൈൻ ചാനലിൽ ഒരാൾ വ്യാജവീഡിയോ ഇട്ടിരിക്കുന്നു. ആ വീഡിയോവിൽ പറയുന്ന പാലം നിർമ്മിച്ചത് ഊരാളുങ്കൽ സൊസൈറ്റി അല്ല.

അക്കാര്യം റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കിയിട്ടും മറ്റെന്തോ താത്പര്യത്തിൽ ഇയാൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നതാണ് എന്നാണു മനസിലാക്കുന്നത്.

ആധികാരികത ഇല്ലാത്ത ചിലർ സ്വന്തം ചാനലുകൾ ഉണ്ടാക്കി നടത്തുന്ന വ്യാജപ്രചാരണങ്ങളെപ്പറ്റി കേരള ഹൈക്കോടതിക്കുതന്നെ ഈയിടെ അടുത്തടുത്ത ദിവസങ്ങളിൽ വെവ്വേറെ വിധികളിൽ വിമർശിക്കേണ്ടിവന്നത് നാം കണ്ടതാണല്ലോ.

ഇത്തരത്തിലുള്ള ഒരു ആധികാരികതയും ഇല്ലാത്ത ഒരു സ്വകാര്യ അക്കൗണ്ടിലെ വ്യാജപ്രചാരണം വിശ്വസിക്കരുതെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നൂറ്റാണ്ടു തികയാൻ പോകുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി എന്ന മഹത്തായ സ്ഥാപനത്തിൻ്റെ വിലമതിക്കാനാവാത്ത വിശ്വാസ്യതയെയും സാമൂഹികാദരവിനെയും ബാധിക്കുന്ന

ഇത്തരം വ്യാജപ്രചാരണങ്ങൾകൊണ്ട് സൊസൈറ്റിക്ക് ഉണ്ടാകാവുന്ന നഷ്ടങ്ങൾ കണക്കാക്കി അതു നഷ്ടപരിഹാരമായി ലഭിക്കാൻ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !