ആചാരത്തിന്റെ പേരില്‍ വധൂവരന്‍മാരുടെ തലമുട്ടിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍.

പാലക്കാട്‌ :ആചാരത്തിന്റെ പേരില്‍ വധൂവരന്‍മാരുടെ തലമുട്ടിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍.അയല്‍വാസിയായ സുഭാഷാണ് പിടിയിലായത്.

ഇയാള്‍ക്കെതിരെ ദേഹോപദ്രവമേല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കൊല്ലങ്കോട് പൊലീസ് കേസെടുത്തത്. പല്ലശ്ശന സ്വദേശി സച്ചിനും ഭാര്യ മുക്കം സ്വദേശി സജ്‌ലയും നല്‍കിയ പരാതിയിലാണ് നടപടി. ജൂണ്‍ 25ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.

വിവാഹത്തിന് ശേഷം വധൂവരന്മാര്‍ ഗൃഹപ്രവേശനത്തിന് ഒരുങ്ങുന്നതിനിടെ സുഭാഷ് പിന്നില്‍ നിന്ന് ഇരുവരുടെയും തല കൂട്ടിമുട്ടിക്കുകയായിരുന്നു.

ശക്തമായ ഇടിയില്‍ വേദനിച്ച്‌ നിറകണ്ണുകളോടെയാണ് വധു വീട്ടിലേക്ക് കയറിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലെത്തിയതോടെ വലിയ ചര്‍ച്ചയായി.

ഇതോടെ വധൂവരന്മാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ട വനിതാ കമ്മീഷന്‍ വിഷയത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !