കോട്ടയം :മുണ്ടക്കയത്ത് സിനിമാ തിയേറ്ററിലെ ജീവനക്കാരിയായ യുവതിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
എരുമേലി ആനക്കല്ല് ഭാഗത്ത് അറയ്ക്കൽ വീട്ടിൽ അനീസ് എ.എ (34), എരുമേലി ചരള ഭാഗത്ത് വലിയപറമ്പിൽ വീട്ടിൽ ഷെഫീഖ് വി.ജെ (36), എരുമേലി പ്രൊപ്പോസ് ഭാഗത്ത് ആനക്കല്ല് വീട്ടിൽ ഷാനവാസ് എ. (41) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞദിവസം ഉച്ചയോടുകൂടി മുണ്ടക്കയം ആർ.ഡി സിനിമാസ് തിയേറ്ററിൽ സിനിമ കാണാൻ എത്തുകയും തിയേറ്ററിനുള്ളിൽ കയറിയിരുന്ന് ഉച്ചത്തിൽ ചീത്ത വിളിക്കുകയുംകാഴ്ചക്കാർക്ക് ശല്യം ഉണ്ടാക്കുന്നതുമായി അറിയിച്ചതിനെ തുടർന്ന് തിയേറ്ററിൽ ജോലി ഉണ്ടായിരുന്ന യുവതി തിയേറ്ററിനകത്തെത്തി ഇവരോട് ബഹളം ഉണ്ടാക്കാതെ സിനിമ കാണാൻ പറഞ്ഞതിനെ തുടര്‍ന്ന് ഇവർ യുവതിയെ ചീത്ത വിളിക്കുകയും,
തിയേറ്ററിന് പുറത്തിറങ്ങിയ യുവതിയെ പിന്തുടർന്നെത്തി കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. ഇതുകൂടാതെ തീയേറ്ററിൽ ജോലിയിൽ ഉണ്ടായിരുന്ന രണ്ട് ജോലിക്കാരെയും ഇവർ സംഘം ചേർന്ന് ആക്രമിക്കുകയും ചെയ്തു.
പരാതിയെ തുടര്‍ന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മൂവരെയും പിടികൂടുകയുമായിരുന്നു.
മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്. ഓ ഷൈൻ കുമാർ, എസ്.ഐ വിക്രമൻ നായർ, എ.എസ്.ഐ മനോജ് കെ.ജി, ജോഷി പി.കെ, സി.പി.ഓ മാരായ രഞ്ജിത്ത് റ്റി.എസ്, ശരത്ചന്ദ്രൻ, ജയലാൽ പി.എം എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.