കടയ്ക്കലിൽ പൊലീസുകാരെ ആക്രമിച്ച പ്രതിയെ പിടികൂടി.

കൊല്ലം: കടയ്ക്കലിൽ പൊലീസുകാരെ ആക്രമിച്ച പ്രതിയെ പിടികൂടി.കഞ്ചാവ് വിൽപ്പനകേസ് പ്രതികളെ പിടികൂടുന്നതിനിടെയായിരുന്നു സംഭവം.

കടയ്ക്കൽ എസ്ഐ ജ്യോതിഷിനും സിവിൽ പൊലീസ് ഓഫിസർ അഭിലാഷിനുമാണ് പരിക്കേറ്റത്. ഇന്നലെ കഞ്ചാവ് കേസിലെ പ്രതി പൊലീസ്മുക്ക് സ്വദേശി നിഫാലും ഭാര്യയുമാണ് ആക്രമിച്ചത്.

നിഫാലിനെ വിലങ്ങണിയിച്ച് കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ ആക്രമണത്തിൽ സിവിൽ പോലീസ് ഓഫിസറുടെ നെറ്റി പൊട്ടി.

ആക്രമണം തടഞ്ഞ എസ്ഐയുടെ തലയ്ക്കടിച്ചും പരിക്കേൽപ്പിച്ചു. ഇവരെ താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിൽസ നൽകിയ ശേഷം വിട്ടയച്ചു. സിപിഒ അഭിലാഷിന്റെ നെറ്റിയിൽ ആഴത്തിലുള്ള മുറിവുണ്ട്.

പുലർച്ചെ കടയ്ക്കൽ പുനയത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐ ജ്യോതിഷും സംഘവും എത്തുമ്പോൾ ഒന്നര കിലോയോളം കഞ്ചാവുമായി ആനകുട്ടൻ എന്ന് വിളിക്കുന്ന സജികുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലിലാണ് പോലീസ് മുക്ക് സ്വദേശി നിഫാനാണ് കഞ്ചാവ് നൽകിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞത്. ഇതിന് ശേഷമാണ് പൊലീസ് നിഫാലിന്റെ വീട്ടിലെത്തുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !