കൊച്ചി : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നാണ് ഹര്‍ജിയിലെ വാദം. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടി.
ഇക്കഴിഞ്ഞ മെയ് പത്തിനാണ് കോട്ടയം സ്വദേശിനിയായ വന്ദന കൊല്ലപ്പെടുന്നത്. കാലിന് ഗുരുതരമായി പരിക്കേറ്റ നിലയിൽ പൊലീസ് കൊട്ടാരക്കര ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കെത്തിച്ച സന്ദീപാണ് വന്ദനയെ ആക്രമിച്ചത്.ചികിത്സിക്കുന്നതിനിടെ പെട്ടെന്ന് അക്രമാസക്തനായ ഇയാൾ ഹോം ഗാർഡ് അടക്കമുള്ളവരെ കുത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച ആളെയാണ് സന്ദീപ് ആദ്യം കുത്തിയത്.
ഇതിന് ശേഷമാണ് ഡോക്ടര്‍ വന്ദനയെ ഇയാള്‍ ആക്രമിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ വന്ദനയെ തിരുവനന്തപുരത്ത് എത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.

.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.