മണിപ്പൂർ: സംഘർഷങ്ങൾക്കിടെ കൂടുതൽ സ്ത്രീകൾ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടുവെന്ന വിവരം പുറത്ത്.
തോബാലിൽ 45 കാരിയെ നഗ്നയാക്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തിയെന്നും ഇംഫാലിലെ കാർ വാഷ് സെന്ററിലെ ജീവനക്കാരായ രണ്ട് സ്ത്രീകളെ ജനക്കൂട്ടം ആക്രമിച്ച് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നുമാണ് വാർത്ത.അതിനിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഗാരിയിൽ നടന്ന സ്ത്രീകളുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.
മാസങ്ങൾ പഴക്കമുള്ള വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ മണിപ്പൂരിൽ വീണ്ടും സംഘർഷ സമാനമായ സാഹചര്യമാണ്. സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികാതിക്രമം ചെയ്ത സംഭവത്തിൽ 19കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
കേസിൽ അഞ്ചാമത്തെ പ്രതിയാണ് അറസ്റ്റിലാകുന്നത്. യുംലെംബാം നുങ്സിത്തോയി മെയ്ത്തെയി എന്നയാളാണ് അറസ്റ്റിലായത്. ലൈംഗിക അതിക്രമത്തിനെതിരെ വ്യാപകരോഷം ഉയരുന്നതിനിടെയാണ് നടപടി.
ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്തതിനെതിരെ ഗാരിയില്‍ സ്ത്രീകളുടെ പ്രതിഷേധത്തിനിടെ സംഘർഷം നടന്നു. ഗതാഗതം തടസ്സപ്പെടുത്തിയ സ്ത്രീകള്‍ റോഡില്‍ ടയര്‍ കത്തിച്ചു.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സ്ഥലത്ത് പൊലീസിനെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെയും നിയോഗിച്ചു.തോബാലിൽ മെയ് ഏഴിനാണ് 45 കാരിയെ നഗ്നയാക്കി തീകൊളുത്തി കൊലപ്പെടുത്തിയത്.
മേഖലയിൽ വ്യാപക സംഘർഷം നടന്നിരുന്നു. കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക പീഡനത്തിന് ഇരയായെന്നും കത്തിക്കരിഞ്ഞ മൃതദേഹം അധികൃതർ ഇംഫാലിലേക്ക് കൊണ്ടുപോയെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തി.
മെയ് നാലിന് ഇംഫാലിൽ കാർ വാഷ് സെൻററിൽ ജോലി ചെയ്യുകയായിരുന്ന രണ്ട് സ്ത്രീകളെ ജനക്കൂട്ടം ആക്രമിച്ചുവെന്ന വാർത്തയും പുറത്തുവന്നു.
രണ്ടു പേരെയും കൂട്ടബലാൽസംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ഈ കേസിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അക്രമി സംഘത്തിൽ സ്ത്രീകളടക്കം ഉണ്ടായിരുന്നുവെന്നാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.