കുറവിലങ്ങാട്ട് പ്രവർത്തിച്ചിരുന്ന ഗ്ലൗസ് പാക്കിങ് കേന്ദ്രം തീ പിടിച്ച് കത്തി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം.

കോട്ടയം :കുറവിലങ്ങാട്ട് പ്രവർത്തിച്ചിരുന്ന ഗ്ലൗസ് പാക്കിങ് കേന്ദ്രം തീ പിടിച്ച് കത്തി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചു.

കുറവിലങ്ങാട് മുട്ടുങ്കൽ റോഡിൽ പഴയ അശോക തീയേറ്ററിന് സമീപത്തെ ഗ്ലൗസ് പാക്കിങ് യൂണിറ്റിൽ ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് തീ പടർന്ന് കെട്ടിടമുൾപ്പെടെ കത്തിന​ശി​ച്ചത്.

മരങ്ങാട്ടുപിള്ളി ഹൈകെയർ ഗ്ലൗസ് ഫാക്ടറിയുടെ കുറവിലങ്ങാട്ടെ പാക്കിങ് കേന്ദ്രമാണ് കത്തിയത്. കെട്ടിടത്തിന്റെ ഭിത്തികൾ വിണ്ടുകീറി നശിച്ചു.

കൂറ്റൻ ജനറേറ്റർ കത്തിപ്പോയി. മേൽക്കൂരയിലെ ഷീറ്റും തകർന്നു. ഗോ​ഡൗ​ണി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഗ്ലൗ​സുകളുടെ ശേഖരവും കത്തിന​ശി​ച്ചു.

കൂ​ത്താ​ട്ടു​കു​ളം ക​ല്ലി​ടു​ക്കി​യി​ൽ എ.​എ​ൻ. ജോ​ൺ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ളതാണ് ഹൈ​കെ​യ​ർ ഗ്ലൗ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​നം. തീ​പി​ടി​ത്ത​ത്തി​നു​ള്ള കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. 35 ല​ക്ഷത്തോളം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​​ന്നു. 

കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സും നാ​ട്ടു​കാ​രും ക​ട​ത്തു​രു​ത്തി, പാ​ലാ, വൈ​ക്കം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ അഞ്ച് യൂണിറ്റ് അഗ്നിരക്ഷാസേനാംഗങ്ങളാണ് തീ അണച്ചത്. ഫ​യ​ർ​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി. ​ഷാ​ജി​മോ​ൻ, അ​ജ​യ​ൻ, അ​നി​ൽ​കു​മാ​ർ, വി. ​മ​നോ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി. 

കേന്ദ്രത്തിനുള്ളിൽ എട്ട് വാണിജ്യ പാചക വാതക സിലിണ്ടറുകൾ ഉണ്ടായിരുന്നു. തീ പടരുന്നത് അറിഞ്ഞ അതിഥി തൊഴിലാളികൾ ഇവ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി.രാവിലെ 8 മണിയോടെയാണ് തീ അണയ്ക്കാനായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !