കോട്ടയത്ത് ഏറ്റുമാനൂരിൽ വീട് കുത്തിത്തുറന്ന് വൻ മോഷണം: 20 ലക്ഷം രൂപയുടെ ആഭരണങ്ങൾ നഷ്ടമായി

കോട്ടയം: തെള്ളകത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് നടത്തിയ  വൻമോഷണത്തിൽ 20 ലക്ഷം രൂപയോളം വിലമതിക്കുന്ന 40 പവനിലധികം വരുന്ന സ്വർണ്ണ, വജ്രാഭരണങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്.

ഏറ്റുമാനൂർ തെള്ളകം പഴയാറ്റ് ജേക്കബ് എബ്രഹാമിൻ്റെ വീട്ടിലാണ് ഇന്നലെ പകൽ കവർച്ച നടന്നിരിക്കുന്നത്. ജേക്കബിൻ്റെ ഭാര്യ ലില്ലിക്കുട്ടി, മകൻ അഭി ജേക്കബിൻ്റെ ഭാര്യ അലീന, ബന്ധു എന്നിവർ രാവിലെ 10 മണിയോടെ വീട്ടിൽ നിന്ന് പോയി, വൈകിട്ട് എട്ടുമണിക്ക് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

അലമാരയ്ക്കുള്ളിലെ ലോക്കർ കുത്തിത്തുറന്നാണ് ആഭരണങ്ങൾ കവർന്നിരിക്കുന്നത്. സ്വർണ്ണാഭരണങ്ങൾക്കൊപ്പം ഇമിറ്റേഷൻ ആഭരണങ്ങളും ഉണ്ടായിരുന്നുവെങ്കിലും ഇത് കൃത്യമായി ഉപേക്ഷിച്ച ശേഷം സ്വർണ്ണാഭരണങ്ങൾ മാത്രമാണ് കവർന്നിരിക്കുന്നത്.

അഞ്ച് മാസം മുമ്പായിരുന്നു ജേക്കബിൻ്റെ മകൻ അഭി ജേക്കബിൻ്റെ വിവാഹം. അഭിയുടെ ഭാര്യ അലീനയുടെയും ലില്ലിക്കുട്ടിയുടെയും സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ തുടങ്ങിയവരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് ജേക്കബിൻ്റെ വീടിൻ്റെ ഗേറ്റ് തുറക്കുന്ന ശബ്ദം സമീപവാസികൾ കേട്ടിരുന്നു.

എന്നാൽ, വീട്ടുകാർ തന്നെയാകും എന്നുള്ള നിഗമനത്തിലായിരുന്നു അയൽവാസികൾ.  ജേക്കബും ഭാര്യയും അടുത്ത മാസം ആദ്യം ഓസ്ട്രേലിയയിൽ താമസിക്കുന്ന മകളുടെ അടുത്തേക്ക് പോകുന്നതിനാൽ ഇവരുടെ സ്വർണ്ണാഭരണങ്ങൾ കഴിഞ്ഞ ദിവസം ലോക്കറിൽ നിന്ന് എടുത്ത് മറ്റൊരു ലോക്കറിലേക്ക് മാറ്റാനായി വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ സമയത്തിനിടയിലാണ് കവർച്ച നടന്നിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !