കോയമ്പത്തൂർ;മലയാളികളുടെ ജന നായകൻ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കോണ്ഫെഡറേഷൻ ഓഫ് തമിഴ്നാട് മലയാളീ അസോസിയേഷന്റെ നേതൃത്വത്തിൽ മലയാളീ പൗരാവലിയുടെ അനുശോചന യോഗം നടത്തി.
സാമൂഹിക, സാംസ്കാരിക, സാമുദായിക, രാഷ്ട്രീയ, സേവന സന്നദ്ധ സംഘടനകൾ പങ്കെടുത്ത അനുശോചന യോഗത്തിൽ സി ടി എം എ പ്രസിഡന്റ് ഓഫ് ഹോണർ എം പി പുരുഷോത്തമൻ, പ്രസിഡന്റ് എം കെ സോമൻ മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിൽ ചയാചിത്രത്തിൽ പുഷ്പാർച്ചന നടന്നു.അനുശോചന യോഗത്തിൽ എം.പി പുരുഷോത്തമൻ അനുസ്മരണ പ്രഭാഷണം നടത്തി.എം കെ സോമൻ മാത്യു, അൻവർ എം പി, സി ജി രാജേന്ദ്രബാബു,അനു പി ചാക്കോ, ഫാ.ജാജു( സീറോ മലബാർ സഭ), കെ വി വി മോഹൻ, പി എൻ ശ്രീകുമാർ, എൻ ആർ പണിക്കർ, ജോസ് വർഗ്ഗീസ്(കെസ്പ), പി വി ബാലൻ(എൻ എസ് എസ്), ടി അനന്ദൻ, മാമുക്കോയ (എം ഇ എസ്),
ഉണ്ണികൃഷ്ണൻ(എസ് എൻ ഡി പി), കുമ്പളങ്ങാട് ഉണ്ണിക്കൃഷ്ണൻ, റഷീദ്(എം എം എ/എം എസ് എസ്), സുരേഷ്‌കുമാർ പി എ, കുഞ്ഞുമോൻ ഹാജി(കെ എം സി സി), ജോയ്കുട്ടി പി എ (എം ജി കോളജ് ട്രസ്റ്റ്), ശശിധരൻ (ഡബ്ള്യു എം സി), ടി വി വിജയകുമാർ,
സോമൻ കൈതക്കാട്, ആർ രാധാകൃഷ്ണൻ, സി സി സണ്ണി, എൻ മുരളീധരൻ നമ്പ്യാർ, ഡോ. ബി വിജയകുമാർ, സോജൻ ജോസഫ്, ഡോ. എ സി സുഹാസിനി, വള്ളിധർമൻ, ശ്രീശൈലി, സക്കറിയ ചെറിയാൻ, ഡോ.കെ ജെ അജയകുമാർ തുടങ്ങിയവർ അനുശോചിച്ചു സംസാരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.