" അതായത് ഉത്തമാ.. "" ഏകദേശം ഇരുപതു വർഷങ്ങളായി പ്രൈവറ്റ് ബസ് ഇല്ലാതിരുന്ന വൈക്കം തൊടുപുഴ ചെറുതോണി റൂട്ടിൽ ജനങ്ങളുടെ യാത്രാ സൗകര്യത്തിനായി ഒരു പ്രൈവറ്റ് ഈയിടെ സർവ്വീസ് തുടങ്ങി'
ഈറൂട്ടിൽ ചെറുകിട വ്യാപാര സ്ഥാപനം നടത്തുന്ന ഞാൻ രണ്ടാമത്തെ ദിവസം മുതൽ കാണുന്നത്.' ഈ പ്രൈവറ്റ് ബസ്സിന്റെ രണ്ടോ മൂന്നോ മിനിറ്റ് മുൻപിലും, അഞ്ചു മിനിറ്റു പുറകിലുമായ് ' അരിക്കൊമ്പനെ ഫോറസ്റ്റ് ആംബുലൻസിൽ പിടിച്ചുകൊണ്ടു പോകുമ്പോൾ എസ്കോർട്ട് പോയ വണ്ടികണക്കെ വരിവരിയായി പോകുന്ന കെഎസ്ആർടിസി ബസ്സുകളുടെ ഒരു രസകരമായ കാഴ്ച്ചയാണ്..!കെഎസ്ആർടിസി ബസ്സുകളുടെ ഈ നെടുകനെയും കുറുകനെയും ഉള്ള ഓട്ടം മാന്യമരിയാദയ്ക്ക് സർവ്വീസ് നടത്തുന്ന ഏറെ ഉപകാരമുള്ള പ്രൈവറ്റ് ബസ് പൂട്ടിക്കാനാണ് എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസിലാകും. എനിക്കും മനസിലായി '
ഇത് പറയാൻ കാരണം ഈറൂട്ടിൽ ഓടി തുടങ്ങിയ ഒരു സർക്കാർ ബസ്സുപോലും കൈകാണിച്ചാലോ മുന്നിലേക്ക് എടുത്തു ചാടിയാലോ പോലും നിർത്തില്ല പിന്നെ എങ്ങനെ ആനവണ്ടി രക്ഷപെടും..?
ആർക്കും ഉപകാരമില്ലാത്ത പൊതുഗതാഗത സംവിധാനങ്ങളെ തകർക്കുന്ന രീതിയിൽ യാതൊരു പ്ലാനിങ്ങും ഇല്ലാതെ കെഎസ്ആർടിസി ഇനിയെങ്കിലും സർവിസുകൾ നടത്താതിരിക്കുകയാണെങ്കിൽ എന്ന് ആത്മാർത്ഥമായി ഗ്രഹിച്ചു പോകുകയാണ്..'
സർവ്വീസ് നടത്തേണ്ട ടൈമിൽ ആളുകൾ നോക്കി നിന്നാൽ വരാത്ത KSRTC ക്ക് ഇപ്പോൾ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ കറക്റ്റ് ആയിട്ട് ഒരു സമയം ആയി. 'ആളുകളെ കയറ്റാതിരിക്കാനും...ഉള്ള സ്വകാര്യ ബസ്സിന്റെ കട്ടയും പടവും മടക്കാനും'.
ഇപ്പോൾ ബസ്സ് കാത്തുനിന്നാൽ വരാൻ മൂന്ന് ബസുണ്ട് പക്ഷെ സർക്കാർ വണ്ടി കിട്ടിയാൽ കിട്ടി അത്രേ ഉള്ളു..!
"ഉള്ളത് പറഞ്ഞാൽ ഒരു സാധാരണ യാത്രക്കാരൻ എന്ന നിലയിൽ ചിന്തിക്കുമ്പോൾ ശരിക്കും ഉപകാരപ്രദമായ രീതിയിൽ സർവ്വീസ് നടത്തികൊണ്ടിരുന്ന വൈക്കം റൂട്ടിലെ പ്രൈവറ്റ് ബസുകളെ മുഴുവൻ കട്ടപുറത്താക്കി യാത്ര ദുരിതം സൃഷ്ടിക്കുന്ന KSRTC യുടെ പോക്രിത്തരം ഇനിയും ജനങ്ങൾ സഹിക്കണോ എന്ന് നമ്മൾ സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു..!
(യാത്രക്കാരൻ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.