"എന്റെ രാജ്യം ഗതികേടിന്റെ നെറുകയിൽ എത്തിയിരിക്കുന്നു .ദേവിയെ വാഴ്ത്തി..ദേവിയെ കൊല്ലുന്നവരോട് "

ജോസ്‌ന സാബു സെബാസ്റ്റ്യൻ എഴുതുന്നു  ✍️ ✍️

News Desk

ജോസ്‌ന സാബു സെബാസ്റ്റ്യൻ ദേവിയെ വാഴ്ത്തി…..ദേവിയെ കൊല്ലുന്നവരോട് ….. ഇന്ന് ഇന്ത്യയിൽ ജീവിക്കാത്തതിൽ ഞാൻ അഭിമാനിക്കുന്നു ..ഇന്നെന്റെ കുട്ടികൾ ഇന്ത്യയെന്ന നരഭോജികളുടെ ദുർഗന്ധം അടിക്കാത്തതിൽ ഞാൻ അഭിമാനിക്കുന്നു..

ബേട്ടി ബചാവോ ….പെൺകുട്ടികളെ സംരക്ഷിക്കൂ..അതിലൂടെ ഞങ്ങളവരെ ആഹാരമാക്കട്ടെയെന്ന് ആർപ്പുവിക്കുന്ന നരഭോജികളോടും അവരെ സംരക്ഷിക്കാൻ പെടാപാട് പെടുന്നവരോടുമാണ് ….

ഇന്നലെ മണിപ്പൂരിലെ സ്ത്രീകളുടെ നഗ്ന ഫോട്ടോ കണ്ടു കണ്ണുടക്കി അതിന്റെ വീഡിയോ തപ്പിയിറങ്ങി അത് വീണ്ടും വീണ്ടും റീപ്ലേ ചെയ്തു മതിയാകാതെ സൂം ചെയ്ത്‌ തലങ്ങും വിലങ്ങും നോക്കിയമർന്നതും പോരാതെ ഷെയറു ചെയ്തു മറ്റുള്ളവർക്ക് കൂടി ഹരം പകർന്നു മനസു നിറയ്ക്കുന്നവരെ കഴുകൻമാർ നിങ്ങളെക്കാൾ എത്രയോ മെച്ചം ….

നിങ്ങൾ പക്ഷികളെ ശ്രദ്ധിച്ചിട്ടുണ്ടോ?, പാമ്പുകളെ ശ്രദ്ധിച്ചിട്ടുണ്ടോ ? അവർ രാപകൽ അഹോരാത്രം അലഞ്ഞു നടക്കുന്നത് വയറുനിറയ്ക്കാൻ വേണ്ടി മാത്രമാണ് .വയറു നിറഞ്ഞാൽ പിന്നവർ കമാ എന്നൊരക്ഷരം മിണ്ടാതെ ഉരിയാടാതെ എവിടെയങ്കിലും സ്വസ്ഥമായിരുന്നു കാഴ്ചകൾ കാണും …..

എന്നാൽ മനുഷ്യരെന്നു നമ്മൾ പേരിട്ടു വിളിക്കുന്ന ചില പിശാചുക്കൾ അങ്ങനെയല്ല …. അതായത് , പണ്ടൊക്കെ ഒരു പറ്റം ജനതയുണ്ടായിരുന്നു …സ്നേഹിക്കാൻ മാത്രമറിയാവുന്ന ജനത … . കാര്യം വീട്ടിൽ പട്ടിണി ആണെങ്കിലും കളിക്കിടയിൽ സ്വന്തം കൂട്ടുകാരെകൂടി കൂട്ടി വന്ന് ഔപചാരികത തെല്ലുമില്ലാതെ ഭക്ഷണം കൊടുക്കുന്നൊരു ജനത ….

അയൽപക്കത്തെ കുട്ടി സ്കൂളിൽ പോകണ കണ്ടാൽ സ്‌കൂൾവരെ കൊണ്ടാക്കുന്നൊരു ജനത …. ഇല്ലായ്മയുടെ നെറുകയിലും മണ്ണണ്ണയും, ഉപ്പും അരിയും പകുത്തു കൊടുത്തു അയൽക്കാരുടെ കണ്ണീർ ഒപ്പിയിരുന്ന …. ത്രിസന്ധ്യയ്ക്ക് വിളക്ക് വെക്കുമ്പോൾ അത്താഴ പട്ടിണിക്കാരുണ്ടൊ എന്ന് എത്തി നോക്കിയിരുന്നൊരു ജനത ….

പക്ഷെ ഇന്നത്തെ നമ്മൾ അങ്ങനെയല്ല , ഇന്ന് നമുക്ക് വയറു നിറയ്ക്കാൻ മാർഗ്ഗങ്ങളായ് … സഹപാഠിയെ തോൽപിച്ചു തുന്നം പാടാൻ മാത്രം ബിരുദങ്ങളായി … അയൽപക്കകാരെ പേടിക്കാതെ കിടന്നുറങ്ങാൻ മാളികകളായി …

ചെളിതെറിക്കാതെ യാത്രപോകാൻ തക്ക സൗകര്യങ്ങളായി … അങ്ങനെയങ്ങനെ ഇന്ന് നമ്മൾ ശാരീരികമായും, സാമ്പത്തികമായും , ടെക്‌നിക്കൽ പരമായുമൊക്കെ ഒട്ടേറെ വളർന്നിരിക്കുന്നു…. പക്ഷെ നമുക്കേറെ പരിചിതമായിരുന്നു ആ നല്ലമനസ് അതിന്നെവിടോ പോയൊളിച്ചിരിക്കുന്നു ….

നമ്മുടെ സംസ്കാരം , സഹജീവികളോടുള്ള കരുണ അതൊക്കെ എവിടെയാണ് പോയൊളിച്ചത് ? കാണുന്ന സിനിമകളിൽ ….കളിക്കുന്ന ഗെയിമുകളിൽ ….പരത്തുന്ന വീഡിയോകളിൽ ….വാർത്തകളിൽ … നമ്മൾ സരളമായി കേട്ടുകൊണ്ടിരുന്ന സംഗീതങ്ങളിൽ …. മനസ്സുനിറഞ്ഞു കണ്ടുകൊണ്ടിരുന്ന നൃത്തങ്ങളിൽ…. നമ്മൾ ചലിക്കുന്നതും ചെയ്യുന്നതുമായ രീതികളിൽ ….,

എന്തിനേറെ കുട്ടികളുടെ കളിപ്പാട്ടക്കടയിൽ കയറിയാൽ പോലും പകുതിയിലേറെ കളിപ്പാട്ടങ്ങൾ തോക്കുകളാണ്….. അങ്ങനെയങ്ങനെ ലോകത്തിലെ മിക്കവാറും എല്ലാം തന്നെ ഒന്നല്ലങ്കിൽ മറ്റൊരു തരത്തിലിന്ന് അക്രമാസക്തമായിക്കൊണ്ടിരിക്കുന്നതിനാൽ നമ്മളിന്ന് ഇവിടെവരെയെത്തിയതിൽ തെല്ലുമേ അത്ഭുതപ്പെടേണ്ടതില്ല…

ഇതെല്ലാം രാഷ്രീയവും മതപരവും മാത്രമാക്കി വളച്ചൊടിച്ചു ആവുന്നത്ര ആളിക്കത്തിച്ചു രണ്ടുദിവസം വായിതോന്നുന്ന ഹെഡിങ്ങുകൾ അച്ചടിച്ചിറക്കി ലൈക്ക് മേടിച്ചു തൃപ്തിയടഞ്ഞു മൂന്നാം ദിവസം വേട്ടക്കാരൻ പുതിയ ഇരയെത്തേടിയിറങ്ങുന്നതിന് മുമ്പ് ….

നമ്മൾ മണിപ്പൂരിയോ, ഡൽഹിയോ , യൂറോപ്പോ കേരളമോ എന്തുമായിക്കൊള്ളട്ടെ …. ഒരു വ്യക്തിയെന്ന നിലയിൽ നാം സ്വയം നമ്മെ തന്നെ ഒരുനിമിഷം നോക്കിയാൽ ….. നമ്മുടെ ഒരു ദിവസത്തിലെ പല നിമിഷങ്ങളിൽ നമ്മൾ തന്നെ കാണിച്ചു കൂട്ടുന്ന പ്രവർത്തികൾ കണക്കിലെടുത്താൽ ഈ കണ്ട ക്രിമിനലുകളും നമ്മളും തമ്മിൽ. ഇനി വല്യ ദൂര വ്യത്യാസമുണ്ടോ ? ഇല്ല എന്ന് തന്നെ ഞാൻ പറയും .

കാരണം , പാമ്പിനെകൊണ്ട് കടിപ്പിച്ചും , കെട്ടിത്തൂക്കിയും , സോഷ്യൽമീഡിയകളിലൂടെ പലവിധത്തിൽ വലിച്ചിഴച്ചും , വിഷം കൊടുത്തുമൊക്കെ നമ്മളും നമ്മളുടെ മുറ്റത്തു കൊന്നൊടുക്കുന്നുണ്ട് ഒട്ടേറെ ബേട്ടികളെ …

അക്രമിക്കപെടുന്ന പിഞ്ചുകുഞ്ഞുങ്ങൾ …. കൊലചെയ്യപ്പെടുന്ന മാതാപിതാക്കൾ …. തുണിപൊക്കി നോക്കുന്ന സോഷ്യൽ മീഡിയ നരികൾ ….. വാക്കാലും ഇമോജിയാലും , ഷെയറിനാലും കിട്ടിയ അവസരം മുതലാക്കി പതിഞ്ഞിരുന്നാക്രമിക്കുന്ന മുഖം മൂടിയിട്ട സ്റ്റാറ്റസുള്ള പിശാചുക്കൾ ….

വിശന്നന്നം തേടിയവനെ കെട്ടിയിട്ട് തല്ലിക്കൊന്ന് സന്തോഷിച്ച ഇവരെല്ലാം സ്വന്തമായുള്ള നമ്മളിന്നെന്തിന് മണിപ്പൂർ വരെപോകണം ….. അപ്പോൾ എല്ലാരും ഒന്നില്ലങ്കിൽ മറ്റൊരു രീതിയിൽ ക്രൈം ചെയ്യുന്നുണ്ട് …. ലോകത്തിനു മുകളിൽ പറന്നു നടന്നു പ്രൗഢി കാണിക്കുന്ന രക്ഷിതാവേ ….

ആരുമൊന്നുമറിയില്ലന്നുകരുതി പിന്നെയും പിന്നെയും തിരിഞ്ഞിരുന്നു സ്വന്തം തീട്ടം തിന്നുന്നവരെ … …. നിങ്ങൾ ഒന്ന് മനസിലാക്കുക ….

ടെലിവിഷനില്ലാത്ത കൂരയ്ക്കു മുകളിൽ ആന്റിനവച്ചു പ്രൗഢി കാണിച്ചിരുന്ന യുഗത്തിലല്ല നാമിന്ന് ജീവിക്കുന്നത് ….. ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന സകല വൃത്തികേടുകളും, നമ്മൾ തന്നെ പറപ്പിച്ചു വിട്ട അതെ സാറ്റലൈറ് വെളിച്ചത്തിൽ നല്ല ക്ലാരിറ്റിയിൽത്തന്നെ ലോകം മുഴുവൻ കണ്ടാസ്വദിച്ചു പരിഹസിക്കുകയാണ് …..

അതിനാൽ നമ്മളിലെ തീ ഇന്ന് നമ്മൾ തന്നെ സ്വയം കെടുത്തിയമർത്തിയില്ലങ്കിൽ …അത് നാളെ നമ്മളെയടക്കം മിഴുങ്ങുന്ന ദിവസവും വിദൂരമല്ല ഇന്നോ നാളെയോ അതുണ്ടാകും…. ജോസ്‌ന സാബു സെബാസ്റ്റ്യൻ

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !