ചിന്നക്കനാലിൽ വീണ്ടും കാട്ടാനയാക്രമണം.

ഇടുക്കി: ചിന്നക്കനാൽ വീണ്ടും കാട്ടാനയാക്രമണം. ചിന്നക്കനാലിലെ 301 കോളനിയിലുള്ള ജ്ഞാനജ്യോതിയമ്മാളിന്‍റെ വീടിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

വീടിന്‍റെ അടുക്കള ഭാഗവും മുൻ വാതിലുമാണ് കാട്ടാന തകർത്തത്. ജ്ഞാനജ്യോതിയമ്മാളും മകൾ ഷീലയുമാണ് ഇവിടെ താമസിക്കുന്നത്. ഇവർ 2 ദിവസം മുൻപ് മറയൂരിലുള്ള ബന്ധുവീട്ടിൽ പോയതിന് ശേഷം മടങ്ങി എത്തിയിരുന്നില്ല. ചക്കക്കൊമ്പനാണ് വീടാക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു.

അതിനിടെ, മറയൂരിലെ ജനവാസ മേഖലയിൽ വീണ്ടും കൊമ്പൻ പടയപ്പ ഇറങ്ങി. ചട്ടമൂന്നാർ ടൗണിലൂടെ കൃഷിയിടത്തിലെത്തിയ പടയപ്പ വ്യാപകമായി കൃഷി നശിപ്പിച്ചു. പാലക്കാട് ധോണിയിലെ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തെ കൃഷിയിടത്തിലും കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു.

അട്ടപ്പാടി നരസിമുക്കിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ ആര്‍ആര്‍ടി സംഘമെത്തി കാടുകയറ്റി. കഴിഞ്ഞ നാല് ദിവസങ്ങളായി ഗൂളിക്കടവ്, നരസിമുക്ക്, അഗളി മേഖലകളിൽ കാട്ടാനക്കൂട്ടം എത്തിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !