എറണാകുളം : ആലുവയിൽ കൊലചെയ്യപ്പെട്ട അഞ്ചുവയസുകാരി ചാന്ദ്നിയുടെ അന്ത്യകര്‍മ്മങ്ങൾ ചെയ്യാൻ പൂജാരിമാര്‍ വിസമ്മതിച്ചെന്ന ആരോപണവുമായി കര്‍മങ്ങള്‍ നടത്തിയ പൂജാരി രേവദ് ഇന്നലെ രംഗത്തെത്തിയിരുന്നു.
ഹിന്ദിക്കാരുടെ കുട്ടിയായതു കൊണ്ടാണെന്ന കാരണം പറഞ്ഞാണ് പൂജാരിമാര്‍ വരാതിരുന്നതെന്നാണ് രേവദ് പറഞ്ഞിരുന്നത്. എന്നാല്‍ രേവദിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് തെളിയിക്കുന്ന ഓഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.രേവദുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇതില്‍ രേവദിനോട് എന്തടിസ്ഥാനത്തിലാണ് ഈ ആരോപണമെന്നും , ഹിന്ദിക്കാരുടെ കുട്ടിയാണെന്ന് പറഞ്ഞാണോ പൂജാരിമാര്‍ വരാതിരുന്നതെന്നും ആവര്‍ത്തിച്ചു ചോദിക്കുന്നുണ്ട്,
മറുപടിയായി അങ്ങനെയല്ലെന്നും മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്ന, ചെറിയ കുട്ടികളുടെ കര്‍മം ഹൈന്ദവ വിശ്വാസപ്രകാരം നടത്താറില്ലെന്നുമാണ് പൂജാരിമാര്‍ പറഞ്ഞതെന്നും വ്യക്തമാകുന്നതാണ് ഓഡിയോ.
ആലുവയിലും കുറുമശേരിയിലും മാളയിലും പൂജാരിമാരെ അന്വേഷിച്ചു പോയെന്നു പറഞ്ഞ രേവദിനോട് പൂജാരിമാരുടെ പേരു പറയാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും രേവദ് വ്യക്തത വരുത്തുന്നില്ല.
രേവദിന്റെ ആരോപണത്തോടെ കേരളത്തിലെ പൂജാരിമാര്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം രോഷമുണ്ടെന്ന് പറഞ്ഞപ്പോള്‍ അതൊന്നും താനറിഞ്ഞില്ലെന്ന തരത്തിലാണ് രേവദിന്റെ മറുപടി.
അഞ്ചുവയസ്സുകാരിയുടെ അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്കിയ രേവദ് കുട്ടിയുടെ മൃതദേഹം സംസ്കരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് പൂജാരിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.
ഇതുകേട്ടു നിന്ന അന്‍വര്‍ സാദത്ത് എംഎല്‍എ രേവദിനെ കെട്ടിപ്പിടിച്ച് പ്രശംസിക്കുകയും ചെയ്തിരുന്നു. അതേസമയം ചാലക്കുടി സ്വദേശി രേവദ് ബാബുവിന്റെ ശ്രമം മാധ്യമശ്രദ്ധയ്ക്കെന്നും മതവിദ്വേഷം വരുത്തുന്നതാണെന്നും ആരോപിച്ച് അഭിഭാഷകന് ജിയാസ് ജമാല്‍ രേവദിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.