തിരുവനന്തപുരം:മാറനല്ലൂരില്‍ സി.പി.എം നേതാവ് സുധീര്‍ ഖാന്റെ മുഖത്ത് ആസിഡ് ഒഴിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു.
മധുരയിലെ ലോഡ്ജിലാണ് പ്രതി സജി കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സിപിഐ മണ്ഡലം കമ്മിറ്റി അംഗവും മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമാണ് മരിച്ച സജി കുമാര്‍.
ഞായറാഴ്ചയാണ് മാറന്നല്ലൂരിലെ വീട്ടിനുള്ളില്‍ കയറി ഉറങ്ങി കിടക്കുകയായിരുന്ന സുധീര്‍ഖാന്റെ മുഖത്തേക്ക് സജികുമാര്‍ ആസിഡൊഴിച്ചത്.മാറനല്ലൂരിലെ സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനമാണ് എ.ആര്.സുധീര്ഖാന്.
സാരമായി പൊള്ളിലേറ്റ സുധീര്‍ ഖാന് അപകടനില തരണം ചെയ്തുവെങ്കിലും തീവ്ര പരിചരണവിഭാഗത്തിലാണ്.
സുധീര്‍ ഖാന് 45 ശതമാനം പൊള്ളലേറ്റിട്ടുണ്ട് എന്നാണ് വിവരം.പ്രതിയായ സജി കുമാറിന് വേണ്ടി പെലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.ഇതോടെയാണ് ഇയാൾ ആത്മഹത്യ ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.