കുഞ്ഞിന് ജന്മം നൽകി മൂന്നാം നാൾ ഒമാനിലെ യുവ കവിയിത്രിക്ക് ദാരുണാന്ത്യം

മസ്ക്കറ്റ്: ഒമാനിലെ യുവ കവയിത്രി ഹിലാല അല്‍ ഹമദാനി അന്തരിച്ചു. ഇന്ന് പുലർച്ചെ പക്ഷാഘാതത്തെ തുടർന്നാണ് ഹിലാല അൽ ഹമദാനി മരണപ്പെട്ടത്.

മൂന്ന് ദിവസം മുമ്പ് ഹിലാല കുഞ്ഞിന് ജന്മം നൽകിയിരുന്നു. പ്രസവത്തിന് പിന്നാലെയാണ് ഹിലാലയ്ക്ക് പക്ഷാഘാതം ഉണ്ടായത്.

ഹിലാലയുടെ മരണവാർത്ത ഒമാൻ സാംസ്ക്കാരികമേഖലയെയും സാഹിത്യലോകത്തെയും ദുഃഖത്തിലാഴ്ത്തി. ഹിലാലയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ട് നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തുന്നത്.

അബുദാബിയില്‍ നടന്ന ‘മില്യണ്‍സ് പൊയറ്റ്’ മത്സരത്തിന്റെ രണ്ടാം പതിപ്പില്‍ ഹിലാല പങ്കെടുത്തിരുന്നു. സുല്‍ത്താനേറ്റിലെ റേഡിയോ അവതാരക എന്ന നിലയിലും പ്രശസ്തയാണ് ഹിലാല.

പിതാവിന്‍റെ വഴി പിന്തുടർന്നാമ് ഹിലാല അൽ ഹമദാനി കവിത എഴുത്തിലേക്ക് എത്തുന്നത്. വാക്ചാതുര്യത്തിലും നബാത്തി കവിതയിലും മികവ് പുലർത്തിയ ആളാണ് ഹിലാലയുടെ പിതാവ്. ഹൈസ്കൂൾ കാലഘട്ടം മുതൽ ഹിലാല ശ്രദ്ധേയമായ കവിതകൾ എഴുതിത്തുടങ്ങി.

ഒമാനിൽ ഏറെ ആരാധകരുള്ള യുവ കവയിത്രിയായിരുന്നു ഹിലാല. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഹിലാല നബതി കവിതയിൽ സജീവമായി.

മരിക്കുന്നതിന് ഒരു ദിവസം മുമ്പ്, അൽ ഹംദാനി തന്റെ സ്‌നാപ്ചാറ്റ് അക്കൗണ്ടിൽ കുഞ്ഞിന് ജന്മം നൽകിയെന്ന വാർത്ത പങ്കുവെച്ചിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !