നിലമ്പൂർ : വനത്തിൽ മാവോയിസ്റ്റുകളെ തിരഞ്ഞുപോയ പോലീസ് സംഘത്തിനു നേരെ കാട്ടാനയുടെ ആക്രമണം. പരിക്കേറ്റ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പിലെ (എസ്ഒജി) പൊലീസുകാരനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലമ്പൂർ ഡിവൈഎസ്പിയുടെ കീഴിലുള്ള ഗ്രൂപ്പിലെ ടെലി കമ്യൂണിക്കേഷൻ വിഭാഗം ഹെഡ് കോൺസ്റ്റബിൾ നിലമ്പൂർ മജ്മക്കുന്നിലെ കോർമത്ത് ബഷീർ അഹമ്മദിനാണ് (44) പരിക്കേറ്റത്. കരുളായി ഉൾവനത്തിലെ മൂച്ചിയളയിൽ ഇന്നലെയാണ് സംഭവം.കമാൻഡോകൾ 12 അംഗ സംഘം പതിവുപരിശോധനയ്ക്കു പോയതായിരുന്നു.കരുളായിയിൽനിന്നും 16 കിലോമീറ്റർ അകലെ മൂച്ചിയളയിൽ വാഹനം നിർത്തി മാഞ്ചീരി റോഡിലൂടെ നടന്നുനീങ്ങുമ്പോൾ വളവിൽ വച്ച് സംഘം ഒറ്റയാന്റെ മുൻപിൽ പെടുകയായിരുന്നു.
എല്ലാവരും ചിതറിയോടിയെങ്കിലും ബഷീർ കാൽവഴുതി വീണു. പാഞ്ഞടുത്ത കൊമ്പൻ ബഷീറിന്റെ നെഞ്ചിനു നേരെ കുത്തി. ശരീരസംരക്ഷണ കവചത്തിൽ (ബോഡി പ്രൊട്ടക്ടർ) തട്ടി ധരിച്ച കൊമ്പ് വലതുകൈമുട്ടിനു മുകളിൽ മസിലിൽ തറച്ചു.
തുടർന്ന് മറ്റ് ഉദ്യോഗസ്ഥർ അതി സാഹസികമായി പരുക്കേറ്റ ഉദ്യോഗസ്ഥനെ ആനയുടെ സമീപത്തുനിന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.